go

മാവേലി സൂപ്പറാ ...

idukki-maveli-super
നെടുങ്കണ്ടത്ത് ആധുനിക സൗകര്യത്തിൽ ആരംഭിക്കുന്ന സപ്ലൈകോ സൂപ്പർ മാർക്കറ്റ്.
SHARE

നെടുങ്കണ്ടം ∙ മാവേലി സ്റ്റോറുകൾ സൂപ്പറാകുന്നു. കൂട്ടാർ മാവേലി സ്റ്റോറിനെ സപ്ലൈകോ സൂപ്പർ മാർക്കറ്റായും, പുറ്റടിയിലെ മാവേലി സ്റ്റോറിനെ മാവേലി സൂപ്പർ സ്റ്റോറായും ഉയർത്തി. നെടുങ്കണ്ടത്തു പ്രവർത്തിച്ചിരുന്ന സപ്ലൈകോ സൂപ്പർ മാർക്കറ്റ് ആധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടത്തിലേക്കും മാറും. കൂട്ടാറിൽ പ്രവർത്തിക്കുന്ന മാവേലി സ്റ്റോർ സൂപ്പർ മാർക്കറ്റ് ആകുന്നതോടെ ഗൃഹോപകരണങ്ങൾ മുതൽ പച്ചക്കറികൾ വരെ ലഭ്യമാകും.

വസ്തുക്കൾ ഉപഭോക്താക്കൾക്കു നേരിട്ടു തിരഞ്ഞെടുക്കാവുന്ന രീതിയിലാണു ക്രമീകരണം. നെടുങ്കണ്ടം സെൻട്രൽ ജംക്‌‌ഷനിൽ പ്രവർത്തിച്ചു വന്നിരുന്ന സപ്ലൈകോ സൂപ്പർ മാർക്കറ്റ് ആധുനിക സൗകര്യങ്ങളോടു കൂടിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിക്കും. 

സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന നെടുങ്കണ്ടം സെൻട്രൽ ജംക്‌ഷനിലെ പഴയ എൽഐസി കെട്ടിടത്തിൽ ഇടുങ്ങിയ മുറിയിൽ പ്രവർത്തിക്കുന്ന സൂപ്പർ മാർക്കറ്റാണു പടിഞ്ഞാറേ കവലയിലെ പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നത്.

15 ഷട്ടറുകളിലായി 2500 സ്ക്വയർ ഫീറ്റ് വിസ്തൃതിയുള്ള ഉള്ള സ്ഥലത്താണു സൂപ്പർ മാർക്കറ്റ് പ്രവർത്തിക്കുക. ഇതിനോടനുബന്ധിച്ച് പഴം, പച്ചക്കറി വിൽപനശാലയും ഒരുക്കും.

2000 ചതുരശ്ര അടി വിസ്തൃതിയുള്ള പാർക്കിങ് ഏരിയയും ഇതിനോടനുബന്ധിച്ച് സജീകരിച്ചിട്ടുണ്ട്. ഒരേസമയം 500 മുതൽ 1000 പേർക്കു വരെ സാധനങ്ങൾ വാങ്ങാൻ സാധിക്കുന്ന രീതിയിലാണ് സൂപ്പർമാർക്കറ്റ്.

ഒരുക്കങ്ങൾ പൂർത്തിയായെങ്കിലും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ ഉദ്ഘാടനം മാറ്റിവയ്ക്കുകയായിരുന്നു. 23നു ശേഷം സൂപ്പർ മാർക്കറ്റ് ഉദ്ഘാടനം നിർവഹിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama