go

യാത്രക്കാരനെ ബലമായി ബസിൽ നിന്ന് ഇറക്കി വിട്ടു; സ്വകാര്യ ബസുകൾ തമ്മിൽ കയ്യാങ്കളി

Idukki News
SHARE

മൂലമറ്റം ∙ സ്വകാര്യ ബസുകൾ തമ്മിൽ കയ്യാങ്കളി.  കഴിഞ്ഞ ദിവസം മൂലമറ്റം പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്ന് ഹൈറേഞ്ച് ബസിൽ തൊടുപുഴയ്ക്കു കയറിയ യാത്രക്കാരനെ ബലമായി ബസിൽ നിന്നു ഇറക്കി വിട്ടു. തിങ്കളാഴ്ച രാവിലെ 10.20 നായിരുന്നു സംഭവം.

തൊടുപുഴയിലേക്കു പോകുന്നതിനായി മൂലമറ്റം സ്റ്റാൻഡിൽ ബസ് കാത്തിരുന്ന യാത്രക്കാരൻ ഹൈറേഞ്ചിൽ നിന്നു തൊടുപുഴയിലേക്കു സർവീസ് നടത്തുന്ന സ്വകാര്യ ബസിൽ കയറി. ഇതു ഷട്ടിൽ ബസ് ജീവനക്കാരെ ചൊടിപ്പിച്ചു.തുടർന്ന് ഹൈറേഞ്ച് ബസ് ഷട്ടിൽ ബസിലെ ജീവനക്കാർ തടയുകയായിരുന്നു.

വാക്കേറ്റവും കയ്യാങ്കളിയുടെ വരെ എത്തിയപ്പോൾ മൂലമറ്റത്തു നിന്നും ബസിൽ കയറിയ യാത്രക്കാരനെ ഇറക്കിവിട്ട ശേഷമാണ് ബസ് ഇവിടെ നിന്നു പോകാൻ അനുവദിച്ചത്.മൂലമറ്റം സ്റ്റാൻഡിൽ സ്വകാര്യബസ് ജീവനക്കാരും ഹൈറേഞ്ച് ബസ് ജീവനക്കാരും തമ്മിൽ വാക്കേറ്റം പതിവാണ്.

ഹൈറേഞ്ചിൽ നിന്നു തൊടുപുഴ ഭാഗത്തേക്കു പോകുന്ന ബസുകൾ മൂലമറ്റം സ്റ്റാൻഡിൽ നിന്നും യാത്രക്കാരെ കയറ്റാൻ പാടില്ലെന്നാണ് ഷട്ടിൽ ബസ് ജീവനക്കാർ ശഠിക്കുന്നത്. ഇതിന് വിപരീതമായി ഏതെങ്കിലും ബസ് മൂലമറ്റം സ്റ്റാൻഡിൽ നിന്നു യാത്രക്കാരെ കയറ്റുന്നത് കയ്യാങ്കളി വരെ നടക്കാറുണ്ട് എന്നു യാത്രക്കാർ പറയുന്നത്. 

കാലങ്ങളായി ഇതിനെതിരെ പരാതി പറയുന്നുണ്ടെങ്കിലും അധികാരികളും ഇതിനെതിരെ നടപടി എടുക്കാൻ തയാറാകുന്നില്ല. മൂലമറ്റം ബസ് സ്റ്റാൻഡിൽ എല്ലാ യാത്രക്കാർക്കും ബസ് കാത്തിരുന്നു കയറാനുള്ള നടപടി എടുക്കണമെന്നും ബസ് സ്റ്റാൻഡിൽ ബീറ്റ് പൊലീസിനെ നിയമിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama