go

ഒരാഴ്ച ഇടുക്കിയിൽ ഉയർന്നത് 24 അടി വെള്ളം; ജലനിരപ്പ് 2339.90 അടി

Idukki-Dam
SHARE

തൊടുപുഴ ∙ ഇടുക്കി ജില്ലയിൽ മഴ കുറഞ്ഞെങ്കിലും ഇടുക്കി അണക്കെട്ടിലും മുല്ലപ്പെരിയാർ അണക്കെട്ടിലും ജലനിരപ്പ് ഉയരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ ഇടുക്കി അണക്കെട്ടിൽ 24 അടി വെള്ളമാണ് ഉയർന്നത്. നിലവിൽ 2339.90 അടി ആണു ജലനിരപ്പ്. സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം ആണിത്. ഈ മാസം 4ന് അണക്കെട്ടിൽ 2316 അടി വെള്ളമാണ് ഉണ്ടായിരുന്നത്. നിലവിൽ സംഭരണ ശേഷിയുടെ 37.37 ശതമാനം വെള്ളം ഉണ്ട്. കഴിഞ്ഞ വർഷം ഇതേ ദിവസം ഡാമിൽ 2401.10 അടി വെള്ളം ഉണ്ടായിരുന്നു. 

മഴ കുറഞ്ഞതോടെ അണക്കെട്ടിലേക്കുള്ള നീരൊഴുക്കും കുറഞ്ഞു. ഞായറാഴ്ച 36.61 മില്ലീമീറ്റർ മഴയാണ് വൃഷ്ടിപ്രദേശത്ത് രേഖപ്പെടുത്തിയത്. 50 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ ആവശ്യമായ വെള്ളമാണ് ഒഴുകിയെത്തിയത്. 

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 128.6 അടിയായി ഉയർന്നു. കഴിഞ്ഞ വർഷം ഇതേ ദിവസം 135 അടി വെള്ളമാണ് ഉണ്ടായിരുന്നത്. ഞായറാഴ്ച മഴയുടെ ശക്തി കുറഞ്ഞതോടെ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്. സെക്കൻഡിൽ 5661 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. തമിഴ്‌നാട് സെക്കൻഡിൽ 1200 ഘനയടി വെള്ളം ഇവിടെ നിന്ന് കൊണ്ടു പോകുന്നുണ്ട്.

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama