go

മറക്കരുത് അന്നത്തെ നന്മ

idukki news
പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി ആരംഭിച്ച തൊടുപുഴ താലൂക്ക് ഓഫിസിലെ കലക്‌ഷൻ സെന്ററിൽ ഇന്നലെ ആകെ ലഭിച്ച 3 കവർ സാധനങ്ങൾ.
SHARE

തൊടുപുഴ ∙ പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിൽ കലക്‌ഷൻ സെന്ററുകൾ തുറന്നെങ്കിലും ഇവിടങ്ങളിലേക്ക് ആവശ്യത്തിന് സാധനങ്ങൾ എത്തുന്നില്ല.  കഴിഞ്ഞ പ്രളയകാലത്ത് രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഉണർന്നിരുന്ന കലക്‌ഷൻ സെന്ററുകൾ ഇക്കുറി നിശബ്ദമാണ്. ചില കലക്‌ഷൻ സെന്ററുകളിലേക്ക് ഇന്നലെ അവശ്യ സാധനങ്ങളൊന്നും എത്തിയില്ല. മറ്റിടങ്ങളിൽ വളരെ കുറച്ചു സാധനങ്ങൾ മാത്രമാണ് ഇന്നലെ എത്തിയത്.

ദേവികുളം താലൂക്ക് ഓഫിസ്, പീരുമേട് താലൂക്ക് ഓഫിസ്, ഉടുമ്പൻചോല താലൂക്ക് ഓഫിസ്, തൊടുപുഴ താലൂക്ക് ഓഫിസ്, ഇടുക്കി താലൂക്ക് ഓഫിസ്, കട്ടപ്പന വില്ലേജ് ഓഫിസ് എന്നിങ്ങനെ ജില്ലയിൽ 6 ഇടങ്ങളിൽ ഇത്തവണ കലക്‌ഷൻ സെന്ററുകൾ തുറന്നിട്ടുണ്ട്. ദേവികുളം താലൂക്ക് ഓഫിസിലേക്കു ഇന്നലെ വൈകിട്ട് വരെ ഒന്നും എത്തിയില്ല. പീരുമേട്ടിൽ അരി മാത്രമാണ് ലഭിച്ചത്.

ഉടുമ്പൻചോല, ഇടുക്കി താലൂക്ക് ഓഫിസുകളിൽ കാര്യമായി ഒരു സാധനങ്ങളും ആരും എത്തിച്ചില്ല. കട്ടപ്പന വില്ലേജ് ഓഫിസിൽ  ഭക്ഷണ സാധനങ്ങൾ, വസ്ത്രം തുടങ്ങി ചുരുക്കം ചില സാധനങ്ങൾ മാത്രം എത്തി. തൊടുപുഴയിലും കുറച്ചു വസ്ത്രങ്ങൾ മാത്രമാണു ഇന്നലെ ലഭിച്ചത്. 

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama