go

ആഘോഷങ്ങൾ ഒഴിവാക്കി പെരുന്നാൾ നമസ്കാരം

idukki news
മുരിക്കുംതൊട്ടി മുഹ‌്‌യുദീൻ ജുമാ മസ്ജിദിൽ നടന്ന പെരുന്നാൾ നമസ്കാരത്തിൽ പങ്കെടുക്കുന്നവർ.
SHARE

അടിമാലി ∙ പ്രളയ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങളും മറ്റും ഒഴിവാക്കി ഹൈറേഞ്ചിലെ വിവിധ മുസ്‌ലിം മസ്ജിദുകളിൽ പെരുന്നാൾ നമസ്കാരം നടന്നു. അടിമാലി ടൗൺ ജുമാ മസ്ജിദിൽ നടന്ന നമസ്കാര ചടങ്ങുകൾക്ക് നൗഫൽ ബാഖവി മുഖ്യ കാർമികത്വം വഹിച്ചു. അടിമാലി ഹിറ മസ്ജിദിൽ നടന്ന ചടങ്ങുകൾക്ക് ഇമാം സുലൈമാൻ അൽകാസിമി കാർമികത്വം വഹിച്ചു.  പത്താംമൈൽ ടൗൺ ജുമാ മസ്ജിദിൽ നടന്ന നമസ്കാര ചടങ്ങുകൾക്ക് ഇമാം മൗലവി മുഹമ്മദ് അമീൻ ബാഖവി മുഖ്യ കാർമികത്വം വഹിച്ചു. ഇരുമ്പുപാലം സെൻട്രൽ ജുമാ മസ്ജിദിൽ നടന്ന ചടങ്ങുകൾക്ക് മുഹ്‌യുദ്ദീൻ ബാഖവി കാർമികത്വം വഹിച്ചു. 

ഇരുമ്പുപാലം ടൗൺ ജുമാ മസ്ജിദിൽ നടന്ന ബലി പെരുന്നാൾ ചടങ്ങുകൾക്ക് ഇസ്മായിൽ മൗലവി കാർമികത്വം വഹിച്ചു. മന്നാങ്കാല മുഹ്‌യുദ്ദീൻ ജുമാ മസ്ജിദിൽ നടന്ന പെരുന്നാൾ നമസ്കാര ചടങ്ങുകൾക്ക് എം.എം. അഷ്റഫ് ഫൈസി കാർമികത്വം വഹിച്ചു. പടിക്കപ്പ് ജുമാ മസ്ജിദിൽ നടന്ന നമസ്കാര ചടങ്ങുകൾക്ക് മുഹമ്മദ്ജവാദ് റഹ്മാനി നേതൃത്വം നൽകി. തെക്കേ ശല്യാംപാറ ജുമാ മസ്ജിദിൽ നടന്ന ബലി പെരുന്നാൾ ചടങ്ങുകൾക്ക് നിഷാദ് മുഖ്യ കാർമികത്വം വഹിച്ചു. വടക്കേ ശല്യാംപാറ മെയിൻ ജുമാ മസ്ജിദിൽ നടന്ന ബലി പെരുന്നാളിന് നൗഷാദ് മിഫ്താനി കാർമികത്വം വഹിച്ചു. 

 വടക്കേ ശല്യാംപാറ പിഒ ജംക്‌ഷൻ ജുമാ മസ്ജിദിൽ നടന്ന നമസ്കാര ചടങ്ങുകൾക്ക് അഷ്റഫ് സഖാഫി കാർമികത്വം വഹിച്ചു. ചിത്തിരപുരം പവർ ഹൗസ് ജുമാ മസ്ജിദിൽ നടന്ന ബലി പെരുന്നാൾ ചടങ്ങുകൾക്ക് നജീബ് മൗലവി മുഖ്യ കാർമികത്വം വഹിച്ചു. ഓടക്കാസിറ്റി മൗനത്തുൽ ഇസ്‌ലാം ജുമാ മസ്ജിദിൽ നടന്ന പെരുന്നാൾ നമസ്കാര ചടങ്ങുകൾക്ക് സുൽഫുദ്ദീൻ തങ്ങൾ നേതൃത്വം നൽകി. ആനച്ചാൽ ടൗൺ ജുമാ മസ്ജിദിൽ നടന്ന ബലി പെരുന്നാൾ ചടങ്ങുകൾക്ക് നൂറുദീൻ ഫലാഹി മുഖ്യ കാർമികത്വം വഹിച്ചു. വെള്ളത്തൂവൽ ടൗൺ ജുമാ മസ്ജിദിൽ നടന്ന ബലി പെരുന്നാൾ ചടങ്ങുകൾക്ക് ഫൈസൽ ദാ

റാനിനി നേതൃത്വം നൽകി. മുതുവാൻകുടി ടൗൺ ജുമാ മസ്ജിദിൽ നടന്ന നമസ്കാര ചടങ്ങുകൾക്ക് ഷംസുദ്ദീൻ മൗലവി മുഖ്യ കാർമികത്വം വഹിച്ചു. കൊന്നത്തടി ജുമാ മസ്ജിദിൽ നടന്ന നമസ്കാര ചടങ്ങുകൾക്ക് അബ്ദുൽ ഹക്കിം ഫൈസി മുഖ്യ കാർമികത്വം വഹിച്ചു. മാങ്കുളം ടൗൺ ജുമാ മസ്ജിദിൽ നടന്ന നമസ്കാര ചടങ്ങുകൾക്ക് അബ്ദുൽ അസീസ് മൗലവി മുഖ്യ കാർമികത്വം വഹിച്ചു.

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama