go

മഴ: ആശങ്കയോടെ ഇടുക്കി

idukki news
വീണ്ടും ശക്തമായി... തൊടുപുഴയിൽ ഇന്നലെ വൈകുന്നേരം മഴ ശക്തമായപ്പോൾ. ഗാന്ധിസ്ക്വയറിനു സമീപത്തു നിന്നുള്ള കാഴ്ച. ചിത്രം
SHARE

തൊടുപുഴ ∙ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മഴ വീണ്ടും ശക്തമാകുന്നു. ഞായറാഴ്ച മഴയ്ക്കു അൽപം ശമനം ഉണ്ടായെങ്കിലും, ഇന്നലെ വീണ്ടും കനത്തു തുടങ്ങി. ഇതോടെ ആശങ്കയുടെ നിഴലിലാണ് ജനങ്ങൾ. അതേസമയം, ഹൈറേഞ്ചിൽ പലയിടങ്ങളിലും ഇന്നലെ മഴ കുറവായിരുന്നു.  തൊടുപുഴയിലും സമീപ പ്രദേശങ്ങളിലും ഇന്നലെ ഇടവിട്ട് ശക്തമായ മഴ പെയ്തു. നഗരത്തിൽ പാലാ റോഡിലും പഴയ മണക്കാട് റോഡിലും, മൂവാറ്റുപുഴ റോഡിൽ റോട്ടറി ജംക്​ഷനിലും ഉച്ചകഴിഞ്ഞ് വെള്ളം ഉയർന്ന് ഗതാഗതം താറുമാറായി. 

ചില ഭാഗത്ത് കടകളിലും വെള്ളം കയറി. മഴ വീണ്ടും കനത്തതോടെ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്ന ജനങ്ങൾ ആശങ്കയിലാണ്. \അടിമാലി മേഖലയിൽ ഇന്നലെ ഉച്ചയ്ക്കു ശേഷം മഴ ശക്തി പ്രാപിച്ചു. മൂന്നാറിൽ ഇന്നലെ ഇടവിട്ട് മഴ പെയ്തു. അതേസമയം, മറയൂർ മേഖലയിൽ പകൽ മഴ പെയ്തില്ല. രാജാക്കാട്, രാജകുമാരി മേഖലകളിൽ മഴ കുറവായിരുന്നു. നെടുങ്കണ്ടം മേഖലയിൽ ഇന്നലെ ഇടവിട്ട് ശക്തമായ മഴയുണ്ടായി. 

ചെറുതോണി ഉൾപ്പെടെയുള്ള ജില്ലാ ആസ്ഥാന മേഖലകളിൽ ഇന്നലെ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ചു. കട്ടപ്പനയിൽ ഇന്നലെ കാര്യമായി മഴ പെയ്തില്ല. പീരുമേട്ടിലും സമീപ പ്രദേശങ്ങളിലും ഉച്ചയ്ക്കു ശേഷം സാമാന്യം ശക്തമായ മഴ പെയ്തു. കുമളിയിൽ ഇടവിട്ട് ചെറിയ തോതിൽ മഴ പെയ്തു. 

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama