go

പ്ലാസ്റ്റിക് ഭക്ഷിച്ച് പശു ചത്തു

idukki news
മറയൂർ കാപ്പിസ്റ്റോറിൽ സമുദ്രപാണ്ടിയുടെ പശു ചത്തതിനെ തുടർന്ന് പോസ്റ്റ്‌മോർട്ടം നടത്തിയപ്പോൾ ഉള്ളിൽ നിന്നു കണ്ടെത്തിയ പ്ലാസ്റ്റിക് കവറുകൾ.
SHARE

മറയൂർ ∙ മറയൂരിനു സമീപം തോട്ടം മേഖലയിൽ പ്ലാസ്റ്റിക് ഭക്ഷിച്ച് പശു ചത്തു.  കാപ്പിസ്റ്റോർ സ്വദേശി സമുദ്രപാണ്ടിയുടെ പശുവാണ് റോഡരികിൽ തേയില തോട്ടത്തിൽ മേയാൻ വിട്ടതിനിടെ പ്ലാസ്റ്റിക് ഭക്ഷിച്ച് ചത്തത്. കഴിഞ്ഞ ദിവസം മറയൂർ മൂന്നാർ റോഡിൽ കാപ്പിസ്റ്റോറിന് സമീപം തേയിലത്തോട്ടത്തിൽ അടിമാലി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ബ്രഡ് കമ്പനിയുടെ കാലാവധി തീർന്ന പാക്കറ്റുകൾ വലിച്ചെറിഞ്ഞിരുന്നു. 

ഈ ബ്രഡ് പാക്കറ്റുകളാണു ഭക്ഷിച്ചിരിക്കുന്നതെന്നും പോസ്റ്റ്‌മോർട്ടം നടത്തിയപ്പോൾ 50 പാക്കറ്റുകൾ വയറിനുള്ളിൽ നിന്നു കണ്ടെത്തിയതായും സമുദ്രപാണ്ടി പറഞ്ഞു. കഴിഞ്ഞ ആഴ്ച സമാനമായ രീതിയിൽ രണ്ടു പശുക്കൾ ചത്തിരുന്നതായും ക്ഷീരകർഷകൻ കൂടിയായ സമുദ്രപാണ്ടി പറയുന്നു. 

പോസ്റ്റ്‌മോർട്ടത്തിലൂടെ മരണകാരണം കണ്ടെത്തിയതിനാൽ കാലാവധി തീർന്ന ബ്രഡ് പാക്കറ്റുകൾ റോഡരികിൽ അലക്ഷ്യമായി വലിച്ചെറിഞ്ഞവർക്കെതിരെ പരാതി നൽകിയിരിക്കുകയാണ് സമുദ്രപാണ്ടി.

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama