go

ദുരിതാശ്വാസം:വ്യാപാരികളിൽ നിന്ന് ഫണ്ട് ശേഖരിക്കും

SHARE

ചെറുതോണി ∙ സംസ്ഥാനത്ത് കാലവർഷ കെടുതികൾ മൂലം ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാൻ ജില്ലയിലെ പതിനയ്യായിരത്തോളം വ്യാപാരികളിൽ നിന്ന് ഫണ്ട് ശേഖരണം നടത്തുന്നതിന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായങ്ങൾ നൽകാനും അവശ്യ സാധനങ്ങൾ ഉൾപ്പെടെയുള്ളവ ദുരന്ത ബാധിതർക്ക് എത്തിച്ചു നൽകുവാനും ജില്ലാ കമ്മിറ്റി മുൻകൈ എടുക്കണമെന്നും യോഗം നിർദേശിച്ചു. പ്രളയത്തിലും കാലവർഷ കെടുതിയിലും എല്ലാം നഷ്ടപ്പെട്ട വ്യാപാരികൾക്ക് കൂടി സർക്കാരിന്റേത് അടക്കമുള്ള സഹായം ലഭ്യമാക്കണം.

പ്രളയവും മണ്ണിടിച്ചിലും അടക്കമുള്ള ദുരന്തങ്ങൾ ഉണ്ടാക്കുന്ന രീതിയിൽ കാലാവസ്ഥാ വ്യതിയാനം നിരന്തരമായി ഉണ്ടാകുന്നതിനാൽ എല്ലാ വിഭാഗം ആളുകളും മുൻകരുതൽ എടുക്കുകയും ഇൻഷുറൻസ് പരിരക്ഷ ഉൾപ്പെടെയുള്ളവ നേടിയെടുക്കാൻ ശ്രമിക്കുകയും ചെയ്യുന്നത് പ്രളയത്തിന്റെ ആഘാതം കുറയ്ക്കുന്നതിന് സഹായിക്കും. ദുരന്ത നിവാരണത്തിന്റെ ഭാഗമായി നടക്കുന്ന എല്ലാ പരിശ്രമങ്ങൾക്കും പൂർണ പിന്തുണയും ജില്ലാ സെക്രട്ടേറിയറ്റ് പ്രഖ്യാപിച്ചു. യോഗത്തിൽ ജില്ലാ പ്രസിഡന്റ് കെ.എൻ. ദിവാകരൻ, ജനറൽ സെക്രട്ടറി കെ.പി. ഹസ്സൻ, ട്രഷറർ സണ്ണി പൈമ്പിള്ളിൽ എന്നിവർ പ്രസംഗിച്ചു.

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama