go

പ്രളയ വാർഷികത്തിൽ വീണ്ടും കലിതുള്ളി പ്രകൃതി

idukki-cheruthoni-dam
ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്നു ചെറുതോണി അണക്കെട്ടിന്റെ 5 ഷട്ടറുകളും ഉയർത്തിയപ്പോൾ. കഴിഞ്ഞ വർഷം ഓഗസ്റ്റ് 10 ന് പകർത്തിയ ചിത്രം (ഫയൽ ചിത്രം)
SHARE

തൊടുപുഴ ∙ ഇടുക്കിയെ തകർത്ത പ്രളയത്തിന് ഒരു വയസ്സ്. വീണ്ടുമൊരു പ്രളയത്തെ അതിജീവിക്കുന്നതിനിടെയും നാട് പഴയ പ്രളയ ഓർമകൾ കൈവിടുന്നില്ല. അതിജീവിക്കാൻ, പരസ്പരം കൈകോർത്ത് പിടിക്കാൻ അതിജീവനകല പഠിപ്പിച്ച ആ ദിനങ്ങൾ...   കഴിഞ്ഞ ഓഗസ്റ്റ് 14, 15, 16 തീയതികളിലെ പ്രളയമാണ് ഇടുക്കിയെ തകർത്തത്... അവിടെ നിന്ന് നാം ഒരുമിച്ച് നടന്നു കയറുകയാണ്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ പെയ്ത മഴ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2401 അടിയിലധികമായി ഉയർത്തി.

ഇതോടെ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകൾ ഓരോന്നായി തുറന്നു.  ജില്ലയിലെ ചെറുതോണി, മുല്ലപ്പെരിയാർ ഡാമുകൾ തുറന്നുവിട്ടതോടെ ചെറുതോണി നഗരം വെള്ളത്തിനടിയിലായി. ഹൈറേഞ്ച് മേഖല പൂർണമായും ഒറ്റപ്പെട്ടു. മണ്ണിടിച്ചിലും ഉരുൾപൊട്ടലും ജില്ലയെ പിടിച്ചുലച്ചു. പൊതുമരാമത്ത് വകുപ്പിനു മാത്രമുള്ള നഷ്ടം ഏകദേശം ആയിരം കോടിയിലധികം രൂപയാണെന്നു കണക്കാക്കി.

പ്രളയത്തിൽ ജില്ലയിലെ 92 പാതകളും മൂന്നു പാലങ്ങളും തകർന്നടിഞ്ഞതിനാൽ ജില്ലയുടെ പുറത്തേയ്ക്കുള്ള വഴികൾ അടഞ്ഞു. ഇടുക്കി സബ് ഡിവിഷനു കീഴിൽ ആകെയുണ്ടായിരുന്ന 86 ൽ 83 റോഡും സഞ്ചാരയോഗ്യമല്ലാതായിത്തീർന്നു. കണക്കുകൾ പ്രകാരം ഇടുക്കി ജില്ലയിൽ ഏകദേശം 20040 പേരാണ് വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിഞ്ഞത്. മുന്നൂറോളം ഉരുളുകളാണ് ജില്ലയിൽ പൊട്ടിയത്. 58 ജീവനുകൾ പ്രളയമെടുത്തു.

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama