go

കനത്തമഴയിൽ ദുരിതങ്ങൾ ഒഴിയാതെ ആദിവാസി മേഖല

idukki-news
വളകോട് - കിഴുകാനം പാതയിലെ പാലം ഒലിച്ചുപോയ ഭാഗത്ത് താൽക്കാലിക നടപ്പാത സ്ഥാപിച്ചപ്പോൾ.
SHARE

ഉപ്പുതറ  ∙ കനത്ത മഴയെ തുടർന്നുണ്ടായ ദുരിതങ്ങൾ ഒഴിയാതെ ഉപ്പുതറ പഞ്ചായത്തിലെ കണ്ണംപടി ഉൾപ്പെടുന്ന ആദിവാസി മേഖല.   ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും കൃഷിനാശത്തിനും ഒപ്പം കിഴുകാനത്തെ പാലം ഒലിച്ചുപോയതും ദിവസങ്ങളായി വൈദ്യുതി വിതരണം മുടങ്ങിയിരിക്കുന്നതും ദുരിതം വർധിപ്പിക്കുന്നു. ഉരുൾപൊട്ടലിൽ വ്യാപക കൃഷിനാശമാണ് മേഖലയിൽ ഉണ്ടായത്. കണ്ണംപടി, മേമാരി, കത്തിതേപ്പൻ, വാക്കത്തി, മുല്ല, ഭീമൻചുവട്, കിഴുകാനം തുടങ്ങി ഒൻപതോളം ആദിവാസി കുടികളിൽ കഴിയുന്നവരാണു ബുദ്ധിമുട്ടുന്നത്. 

idukki-news
കോതപാറ - കണ്ണംപടി റോഡ് നാട്ടുകാർ ശ്രമദാനമായി ഗതാഗത യോഗ്യമാക്കുന്നു.

ഉരുൾ പൊട്ടൽ പരമ്പര

കണ്ണംപടി തേക്കുതോട്ടം ഭാഗത്ത് ചെറുതും വലുതുമായ നാലോളം ഉരുൾപൊട്ടലുകളിൽ ഏക്കർ കണക്കിന് കൃഷി ഒലിച്ചുപോയി. കിഴുകാനത്ത് തയ്യിൽ രവീന്ദ്രന്റെ വീട് പൂർണമായി നശിച്ചു. വളകോട്-കിഴുകാനം പാതയിലെ പാലം ഒലിച്ചുപോയതോടെ കണ്ണംപടി മേഖലയിൽ ഉള്ള ആദിവാസികൾ ഒറ്റപ്പെട്ടിരുന്നു. തുടർന്ന് ഇവിടെ താൽക്കാലികമായി തടിപ്പാലം സ്ഥാപിച്ച് കാൽനട യാത്ര നടത്താവുന്ന രീതിയിലാക്കിയിട്ടുണ്ട്. കൊല്ലത്തിക്കാവ് വഴി ചുറ്റി കണ്ണംപടിയിൽ എത്താവുന്ന പാതയിലൂടെയുള്ള യാത്ര ദുഷ്‌കരമായിരുന്നു. തുടർന്ന് പഞ്ചായത്തംഗം ഷീബ സത്യനാഥൻ നാട്ടുകാരുടെ സഹകരണത്തോടെ മക്ക് നിരത്തി സഞ്ചാര യോഗ്യമാക്കി. 

വൈദ്യുതി മുടങ്ങിയിട്ട് ഒരാഴ്ച

ഒരാഴ്ചയിൽ അധികമായി മേഖലയിലേക്കുള്ള വൈദ്യുതി വിതരണം നിലച്ചിരിക്കുകയാണ്. ദിവസങ്ങളായുള്ള പ്രയത്‌നത്തിന് ഒടുവിൽ കഴിഞ്ഞ ദിവസം കണ്ണംപടിയിൽ വൈദ്യുതി എത്തിക്കാൻ സാധിച്ചെങ്കിലും വൈകാതെ മുടങ്ങി. നാട്ടുകാരും കെഎസ്ഇബി ജീവനക്കാരും സംയുക്തമായാണ് വൈദ്യുതി എത്തിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നത്. വനമേഖലയിൽ പലയിടങ്ങളിലും മരങ്ങൾ ഒടിഞ്ഞും കടപുഴകിയും വീഴുന്നതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. 

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama