go

കരിമ്പൻ ബസ് സ്റ്റാൻഡ് മണ്ണിടിച്ചിൽ ഭീഷണിയിൽ

idukki-karimban-bus-stand
കരിമ്പൻ ബസ് സ്റ്റാൻഡിനു മുകളിൽ അപകട ഭീഷണി ഉയർത്തുന്ന മൺതിട്ട.
SHARE

ചെറുതോണി ∙ വാഴത്തോപ്പ് പഞ്ചായത്തിന്റെ കരിമ്പൻ ബസ് സ്റ്റാൻഡ് മണ്ണിടിച്ചിൽ ഭീഷണിയിൽ. സ്റ്റാൻഡിനു മുകളിൽ 50 അടിയോളം ഉയരത്തിലുള്ള മൺ തിട്ടയാണ് പെരുമഴക്കാലത്ത് യാത്രക്കാർക്കും ടൗണിലെ വ്യാപാരികൾക്കും ഭീഷണിയാകുന്നത്.

ദിവസേന ഒട്ടേറെ വാഹനങ്ങളും യാത്രക്കാരും കയറി ഇറങ്ങുന്ന സ്റ്റാൻഡിലേക്ക് ഏതു സമയവും അടർന്നു വീഴാമെന്ന നിലയിലാണ് മൺതിട്ടയുടെ നിൽപ്. കഴിഞ്ഞ മഹാ പ്രളയ കാലത്ത് മൺതിട്ടയുടെ പകുതിയോളം ഭാഗം അടർന്നു വീണ് പാറ തെളിഞ്ഞിരുന്നു. അടരാറായ തിട്ടയിൽ നിൽക്കുന്ന തെങ്ങും മരങ്ങളും ഭീതി ജനകമാണ്. കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയിൽ ബസ് സ്റ്റാൻഡിന് 50 മീറ്റർ മാറി മണ്ണിടിഞ്ഞ് കരിമ്പൻ വാഴയിൽ ബിജുവിന്റെ പച്ചക്കറിക്കട പൂർണമായും തകർന്നിരുന്നു.

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama