go

റോഡ് ഉയർത്തിയിട്ടും ഗതാഗതം തടസ്സപ്പെട്ട സംഭവം വിവാദത്തിൽ

SHARE

പീരുമേട് ∙ കോടിക്കണക്കിനു രൂപ ചെലവഴിച്ചു റോഡ് ഉയർത്തിയിട്ടും വെളളം കയറി കോട്ടയം –കുമളി റൂട്ടിൽ വണ്ടിപ്പെരിയാർ വഴി വാഹന ഗതാഗതം രണ്ട് ദിവസം തടസ്സപ്പെട്ട സംഭവം വിവാദത്തിലേക്ക്. കനത്ത മഴ പെയ്തതോടെ പെരിയാർ ചോറ്റുപാറ കൈത്തോട്ടിൽ ജലനിരപ്പ് ഉയർന്നു വെളളം റോഡിലേക്കു കയറുകയായിരുന്നു . അന്തർ സംസ്ഥാന ഗതാഗതം വരെ തടസ്സപ്പെട്ടതോടെ ആയിരക്കണക്കിനു യാത്രക്കാർ വലഞ്ഞു.

കാലവർഷത്തിൽ കെ.കെ റോഡിൽ വണ്ടിപ്പെരിയാർ വഴി വാഹന ഗതാഗതം തടസ്സപ്പെടുന്നത് പതിവായതോടെയാണ് വൻ തുക ചെലവഴിച്ചു റോഡ് ഉയർത്താൻ തീരുമാനിച്ചത്. ദേശീയപാതയിൽ ദിവസങ്ങൾ നീണ്ടു നിന്ന നിർമാണ പ്രവർത്തനങ്ങൾക്കു ശേഷവും ഇത്തരത്തിൽ റോഡിൽ വെളളം ഉയർന്നു നാശം വിതച്ചതു സംബന്ധിച്ചു അന്വേഷണം വേണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട് . 3 മാസം മുൻപ് ചുരക്കുളം കവല മുതൽ നെല്ലിമല വരെ റോഡ് 3.5 അടി ഉയർത്തിയിരുന്നു . മണ്ണിട്ട് ഉയർത്തിയിട്ടു ശേഷം ടാറിങ് നടത്തുകയായിരുന്നു . നേരത്തെ റോഡ് 4 അടി ഉയർത്താനാണു തീരുമാനിച്ചിരുന്നതെങ്കിലും നിർമാണത്തിൽ ഇതു പാലിച്ചില്ല.

ചോറ്റുപാറ കൈത്തോടിന്റെ ആഴമോ,വീതിയോ ഈ സമയം കൂട്ടുവാൻ കഴിഞ്ഞിട്ടില്ല . 14 മീറ്റർ വീതി റോ‍ഡിനു വേണമെന്ന മാനദണ്ഡം പാലിക്കപ്പെട്ടില്ല .പല ഭാഗത്തും 11 മീറ്റർ മാത്രമാണ് ഇപ്പോഴും റോഡിനു വീതി . റോഡ് ഉയർത്തി നിർമിക്കുന്ന കാലയളവിലും പുറമ്പോക്കിൽ കയ്യേറ്റങ്ങൾ നടന്നു . പഞ്ചായത്തോ പൊലീസോ ഇതു തടഞ്ഞില്ല . ഗവ .ആശുപത്രിയുടെ മോർച്ചറിയിലേക്കു പ്രവേശിക്കാൻ പാലം പണിതത് മൃഗാശുപത്രിക്ക് സമീപം പുതിയ പാലം വന്നതും ഇവിടേക്കു വെളളം കയറാൻ കാരണമായി .റോഡിനും തോടിനും ഇടയിൽ കടകൾ ഉൾപ്പെടെ നിർമിച്ചിട്ടുണ്ട്.

കലക്ടർ വിശദീകരണം തേടി

വെളളം കയറി കോട്ടയം –കുമളി റോ‍ഡിൽ വണ്ടിപ്പെരിയാർ വഴി വാഹനഗതാഗതം തടസ്സപ്പെട്ട സംഭവത്തിൽ ദേശീയപാത വിഭാഗത്തോട് കലക്ടർ വിശദീകരണം തേടി. വൻ തുക ചെലവഴിച്ചു റോഡ് ഉയർത്തിയിട്ടും വെളളം കയറി ഗതാഗത തടസ്സവും വൻ നാശവും വിതച്ച സാഹചര്യത്തിലാണ് കലക്ടർ റിപ്പോർട്ട് തേടിയിരിക്കുന്നത്. വിശദീകരണം തേടിയതായും അടുത്ത ദിവസം തന്നെ കലക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കുമെന്ന് എൻഎച്ച് അധികൃതർ പറഞ്ഞു.

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama