go

കുടിയിറക്ക് നോട്ടിസ്: പ്രതിഷേധം വ്യാപകം

idukki-veed
കുടിയിറക്കിനു മുന്നോടിയായി നോട്ടിസ് നൽകി തുടങ്ങിയ കുടക്കല്ലിലെ കാർഷിക മേഖല.
SHARE

ചെറുതോണി ∙ കഞ്ഞിക്കുഴി പഞ്ചായത്തിലെ കുടക്കല്ലിൽ കുടിയിറക്കിനു മുന്നോടിയായി വനം വകുപ്പ് കർഷകർക്ക് നോട്ടിസ് നൽകിത്തുടങ്ങിയതിൽ പ്രതിഷേധം വ്യാപകം. പതിറ്റാണ്ടുകളായി കുടിയേറ്റ ഭൂമിയിൽ കൃഷി ചെയ്ത് ജീവിക്കുന്ന കർഷകരെ കുടിയിറക്കാനുള്ള നീക്കം ഒരുകാരണവശാലും അംഗീകരിക്കില്ലെന്ന് വിവിധ കർഷക സംഘടനകൾ വ്യക്തമാക്കിക്കഴിഞ്ഞു. 

കുടിയേറ്റ കാർഷിക മേഖലയിൽ വർഷങ്ങളായി കഠിനാധ്വാനം ചെയ്ത് മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ എല്ലാം ഒരുക്കിയപ്പോൾ വനം വകുപ്പ് സമാന്തര സർക്കാരായി കർഷകർക്ക് എതിരെ നീങ്ങുന്നത് എന്തു വില നൽകിയും ചെറുക്കാനാണു ഇവരുടെ തീരുമാനം. 1968 കുടിയേറിയ ജനങ്ങളാണ് കുടക്കല്ല്‌, തട്ടേക്കണ്ണി പ്രദേശങ്ങളിൽ അധിവസിക്കുന്നത്. 1984 ൽ കൃഷിഭൂമിയും, വനഭൂമിയും തമ്മിൽ വേർതിരിച്ച് വനം വകുപ്പ് ജണ്ട ഇട്ട് തർക്കം ഒഴിവാക്കിയിരുന്നതാണ്.

തുടർന്നുള്ള രണ്ടര പതിറ്റാണ്ടു കൊണ്ട് ആധുനികമായ എല്ലാ സൗകര്യങ്ങളും പ്രദേശത്ത് കൊണ്ടുവരാൻ ഇവിടത്തെ അധ്വാനശീലരായ കർഷകർക്ക് കഴിഞ്ഞു.കുടിയേറ്റം ശക്തി പ്രാപിച്ച 1973കളിൽ കുടിയിറക്ക്‌ ഭീഷണിയെ തുടർന്ന് ഹൈക്കോടതിയെ സമീപിക്കുകയും കോടതിയിൽ നിന്ന് അനുകൂലമായ ഉത്തരവ് നേടിയിരുന്നതായും കുടക്കല്ല്‌ നിവാസികൾ പറയുന്നു.

ഇപ്പോൾ കുടിയിറക്ക്‌ നോട്ടിസ് ലഭിച്ചിരിക്കുന്ന കുടക്കല്ലിൽ നിന്ന് ഒരു കിലോമീറ്റർ മാറി 20 ഓളം കുടുംബങ്ങൾക്ക് പട്ടയം ലഭിച്ചിട്ടുണ്ട്. പട്ടയ നടപടികൾക്കായി കാത്തിരിക്കുമ്പോഴാണു ഇപ്പോൾ ഇടിത്തീ പോലെ വനംവകുപ്പിന്റെ നോട്ടിസ് എന്ന് കർഷകർ പറയുന്നു..

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama