go

ബൈക്കിൽ നിന്ന് വീണ വീട്ടമ്മ കെഎസ്ആർടിസി ബസിനടിയിൽപെട്ട് മരിച്ചു

അമ്മിണി മാധവൻ
അമ്മിണി മാധവൻ
SHARE

മൂലമറ്റം ∙  കെഎസ്ആർടിസി ബസിന് സൈഡ് നൽകുന്നതിനിടെ തെന്നി മറിഞ്ഞ  ബൈക്കിൽ നിന്നു വീണ വീട്ടമ്മ ബസിനടിയിൽപെട്ട് മരിച്ചു. കാഞ്ഞാർ പറമ്പാട്ട് മാധവന്റെ ഭാര്യ അമ്മിണി (55) ആണ് മരിച്ചത്. ഇന്നലെ രാവിലെ കാഞ്ഞാർ കറുകപ്പള്ളിയിലായിരുന്നു അപകടം.  മൂലമറ്റത്തു നിന്നു ദേവരുപാറയ്ക്കു പോകുകയായിരുന്ന കെഎസ്ആർടിസി ബസിന് സൈഡ് നൽകുന്നതിനിടെയാണ് അപകടം. ഉടൻ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.  

സംഭവശേഷം നിർത്താതെ ബസ് സർവീസ് തുടർന്നു. അപകടം നടന്നത് അറിഞ്ഞില്ലെന്നു ജീവനക്കാർ മൊഴി നൽകി. ബസ് ദേവരുപാറയിലെത്തി തൊടുപുഴയ്ക്കു പോന്നു. അടുത്ത ട്രിപ്പ് മൂലമറ്റം അന്ത്യൻപാറയ്ക്ക് വരുന്ന വഴി ബസ് കാഞ്ഞാർ പൊലീസ് കസ്റ്റഡിയിലെടുത്തു.  അഡീഷനൽ എസ്ഐ സാബുവിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. തൊടുപുഴ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം അമ്മിണിയുടെ സംസ്കാരം നടത്തി. അമ്മിണി ഭർതൃസഹോദരപുത്രനൊപ്പം   അറക്കുളം ആലാനിക്കൽ തോട്ടത്തിൽ ടാപ്പിങ്ങിനു പോകുമ്പോഴായിരുന്നു  അപകടം.

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama