go

കേരള കോൺഗ്രസ് കേസ്: അപ്പീലുകൾ 24ലേക്ക് മാറ്റി

SHARE

കട്ടപ്പന ∙ കേരള കോൺഗ്രസ് (എം) ചെയർമാനായി ജോസ് കെ.മാണിയെ തിരഞ്ഞെടുത്തതിനെതിരെ പി.ജെ.ജോസഫ് വിഭാഗം നേടിയ സ്റ്റേ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കട്ടപ്പന സബ്കോടതിയുടെ പരിഗണനയിലുള്ള അപ്പീലുകൾ വാദം കേൾക്കാനായി 24ലേക്കു മാറ്റി. ജോസ്.കെ.മാണി, കെ.ഐ.ആന്റണി എന്നിവർക്കു വേണ്ടിയാണ് അപ്പീൽ. അപ്പീൽ പരിഗണിച്ച കട്ടപ്പന സബ് ജ‍‍ഡ്ജി വാദം കേൾക്കാനായി        24ലേക്കു മാറ്റുകയായിരുന്നു.

കെ.എം.മാണിയുടെ നിര്യാണത്തിനു  ശേഷം ഒരു വിഭാഗം പ്രവർത്തകർ   ജോസ് കെ. മാണിയെ     ചെയർമാനായി  തിരഞ്ഞെടുത്തതിനെതിരെ പി.ജെ.ജോസഫ് വിഭാഗം   ഇടുക്കി മുൻസിഫ് കോടതിയിൽ നിന്നു സ്റ്റേ സമ്പാദിച്ചു. ഇതിനെതിരെയാണു കട്ടപ്പന സബ് കോടതിയിൽ അപ്പീലുകൾ ഫയൽ ചെയ്തത്.

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama