go

ഓട്ടോറിക്ഷയിൽ കടത്തിയ വിദേശ മദ്യം പിടികൂടി

   മുരിക്കാശേരിയിൽ നിന്ന് തങ്കമണി എക്സൈസ് സംഘം കസ്റ്റഡിയിൽ എടുത്ത ഓട്ടോയും വിദേശമദ്യവും.
മുരിക്കാശേരിയിൽ നിന്ന് തങ്കമണി എക്സൈസ് സംഘം കസ്റ്റഡിയിൽ എടുത്ത ഓട്ടോയും വിദേശമദ്യവും.
SHARE

ചെറുതോണി ∙ ഓണത്തോടനുബന്ധിച്ചു എക്സൈസ് വകുപ്പ് ആരംഭിച്ച സ്ട്രൈക്കിങ് ഫോഴ്സിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ മുരിക്കാശ്ശേരി പടമുഖത്തെ വിദേശ മദ്യ ഷോപ്പിൽ നിന്നു ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ടു വന്ന 50 ലീറ്റർ വിദേശ മദ്യം പിടികൂടി. അര ലീറ്ററിന്റെ 100 കുപ്പികളിലായി കടത്തി കൊണ്ടു വന്ന ഇന്ത്യൻ നിർമിത വിദേശ മദ്യം തങ്കമണി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പ്രസാദ് മാത്യുവിന്റെ നേതൃത്വത്തിലാണ് പിടികൂടിയത്. ഓട്ടോറിക്ഷ കസ്റ്റഡിയിൽ എടുത്ത എക്സൈസ് അധികൃതർ ഉടമ മുരിക്കാശേരി കൊച്ചുനിരവത്ത് ജോർലിക്കെതിരെ കേസെടുത്തു. 

എക്സൈസ് സംഘത്തെ കണ്ട് ജോർലി വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. ഇടുക്കി ഡപ്യൂട്ടി എക്സൈസ് കമ്മിഷണർ എം.ജെ. ജോസഫിന്റെ നിർദേശ പ്രകാരം കഴിഞ്ഞ 15 ദിവസമായി ജോർലിയെ എക്സൈസ് സംഘം രഹസ്യമായി നിരീക്ഷിച്ചു വരികയായിരുന്നു. ഓണത്തോടനുബന്ധിച്ചു അനുബന്ധിച്ച് വ്യാജമദ്യ നിർമാണവും വിതരണവും തടയുന്നതിന്റെ ഭാഗമായി എക്സൈസ് വകുപ്പ് രാത്രികാല പട്രോളിങ് ശക്തമാക്കിയിരിക്കുകയാണ്. 

കഴിഞ്ഞ ദിവസങ്ങളിൽ കഞ്ഞിക്കുഴി, കീരിത്തോട് എന്നിവിടങ്ങളിൽ നിന്നായി 5 കേസുകൾ റജിസ്റ്റർ ചെയ്യുകയും മൂന്നുപേർ റിമാൻഡിൽ ആവുകയും ചെയ്തിരുന്നു. റെയ്ഡിൽ എക്സൈസ് പ്രിവന്റീവ് ഓഫിസർമാരായ യൂനസ്, സജികുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ ജയൻ, പ്രിൻസ്, ജിൻസൺ, സച്ചു എന്നിവരും പങ്കെടുത്തു.

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama