go

ഷോപ്പിങ് വെബ്‌സൈറ്റിന്റെ പേരിൽ പണം തട്ടിയതായി പരാതി

money-fraud
SHARE

കട്ടപ്പന ∙ വൻതുക ലോട്ടറി അടിച്ചെന്നു വിശ്വസിപ്പിച്ച് ഓൺലൈൻ ഷോപ്പിങ് വെബ്‌സൈറ്റിന്റെ പേരിൽ മുരിക്കാട്ടുകുടി കള്ളിക്കൽ റെജി പീറ്ററിൽ നിന്ന് 23400 രൂപ തട്ടിയെടുത്തതായി പരാതി. നാപ്‌ടോൾ എന്ന ഓൺലൈൻ ഷോപ്പിങ് സൈറ്റിൽ നിന്ന് റെജി മുൻപ് സാധനങ്ങൾ വാങ്ങിയിരുന്നു. അതിനുശേഷമാണ് 5,20,000 രൂപ ലോട്ടറി അടിച്ചതായി വെബ്‌സൈറ്റ് അധികൃതരുടെ പേരിൽ അറിയിപ്പു ലഭിച്ചത്. 

സമ്മാന തുക പൂർണമായി നൽകേണ്ടതിനാൽ സർവീസ് ചാർജ് ആയി 5200 രൂപ അടയ്ക്കാൻ ആവശ്യപ്പെട്ടു. മാനേജിങ് പാർട്ണർ എന്ന് പരിചയപ്പെടുത്തിയ വ്യക്തിയുടെ എസ്ബിഐ ബാങ്ക് അക്കൗണ്ടിലേക്കാണു തുക അടച്ചത്. അതിനുശേഷം ഒഡി അടയ്ക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് 7800 രൂപ മറ്റൊരു അക്കൗണ്ടിലേക്കു നിക്ഷേപിച്ചു. 

അതിനുശേഷവും സമ്മാന തുക ലഭ്യമാകാതെ വന്നതോടെ അവരെ ബന്ധപ്പെട്ടപ്പോൾ ജിഎസ്ടി ഇനത്തിൽ 10400 രൂപ കൂടി അടയ്ക്കാൻ നിർദേശിക്കുകയും ഇത് നൽകുകയും ചെയ്തു. അതിനുശേഷവും സമ്മാനം നൽകാൻ തയാറാകാതെ വന്നതോടെയാണ് റെജി കട്ടപ്പന ഡിവൈഎസ്പിക്കു പരാതി നൽകിയത്. വാഗ്ദാന വഞ്ചന, വിശ്വാസ വഞ്ചന, ഓൺലൈൻ    തട്ടിപ്പ് എന്നിവയ്ക്കു കേസ് എടുത്ത് നഷ്ടമായ തുക പ്രതികളിൽ നിന്ന് തിരികെ ലഭിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി.

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama