go

കൃഷിസ്ഥലത്ത് ഒറ്റയാൻ ; കാട്ടാന ശല്യം തുടരുന്നു

മറയൂരിന് സമീപം തെന്മല തോട്ടം മേഖലയിലെ കൃഷിയിടത്തിൽ നിൽക്കുന്ന ഒറ്റയാൻ
മറയൂരിന് സമീപം തെന്മല തോട്ടം മേഖലയിലെ കൃഷിയിടത്തിൽ നിൽക്കുന്ന ഒറ്റയാൻ
SHARE

മറയൂർ ∙ തേയിലത്തോട്ടം മേഖലകളിൽ തൊഴിലാളികളുടെ സ്വൈരജീവിതം കെടുത്തി കാട്ടാനശല്യം തുടരുന്നു. മാസങ്ങളായി തോട്ടം മേഖലയിൽ തമ്പടിച്ചിരിക്കുന്ന കാട്ടാനകൾ രാത്രികാലങ്ങളിൽ ലയങ്ങളിൽ എത്തുകയും സമീപത്തു കൃഷി ചെയ്തിരിക്കുന്ന വിളകൾ നശിപ്പിക്കുന്നതും പതിവാണ്. 

കഴിഞ്ഞ ദിവസം രാത്രി തെന്മല എസ്റ്റേറ്റിലെ ലയത്തിനു സമീപം കൃഷിപ്പാടത്ത് എത്തിയ ഒറ്റയാൻ രാവിലെ 8 കഴിഞ്ഞും കാടു കയറാൻ കൂട്ടാക്കിയില്ല. തെന്മല, ചട്ടമൂന്നാർ, തലയാർ, വാഗുവരെ, ലക്കം എന്നിവിടങ്ങളിൽ പകൽ സമയങ്ങളിൽ തേയിലത്തോട്ടങ്ങളിൽ കാട്ടാനക്കൂട്ടം എത്തുന്നുണ്ട്. ഇതുമൂലം തൊഴിലാളികൾക്ക് തൊഴിലിടങ്ങളിലേക്ക് എത്താൻ സാധിക്കാത്ത അവസ്ഥയാണ്.

 കഴിഞ്ഞ വ്യാഴാഴ്ച രാവിലെ പത്തോടെ തോട്ടത്തിലിറങ്ങിയ ഒറ്റയാൻ തൊഴിലാളികളെ ഭീതിയിലാക്കിയിരുന്നു. 4 മാസം മുൻപ് തലയാറിലുള്ള കെഡിഎച്ച്പി എയ്ഡഡ് എൽപി സ്കൂളിലെത്തിയ കാട്ടാനക്കൂട്ടം പഠനോപകരണങ്ങളും പാചകപ്പുരയും തകർത്തിരുന്നു. തോട്ടം മേഖലയിൽ സ്ഥിരമായെത്തുന്ന കാട്ടാനക്കൂട്ടം പ്രദേശവാസികളുടെ ജീവനും സ്വത്തിനും ഭീഷണിയായിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കാട്ടാനകളെ ജനവാസ മേഖലയിൽ എത്താതെ തടയാനുള്ള നടപടികൾ വനംവകുപ്പ് എത്രയും പെട്ടന്നു സ്വീകരിക്കണമെന്നാണ് നിവാസികളുടെ ആവശ്യം.

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama