go

പ്രായത്തിൽ ഇളപ്പമുള്ള യുവാവിനൊപ്പം പോയ യുവതിയെ ഷെൽട്ടർ ഹോമിലേക്കു മാറ്റി

alp-lovers
SHARE

രാജകുമാരി ∙ പ്രായത്തിൽ ഇളപ്പമുള്ള യുവാവിനൊപ്പം പോയ യുവതിയെ പൊലീസ് കണ്ടെത്തി വനിതാ ഷെൽട്ടർ ഹോമിലേക്കു മാറ്റി. ശാന്തൻപാറ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഏതാനും ദിവസം മുൻപ് സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവതി കാമുകനായ 19 വയസ്സുകാരന് ഒപ്പം തൊടുപുഴയിലേക്ക് പോയി. പെൺകുട്ടിയെ കാണാനില്ലെന്ന് ആരോപിച്ച് മാതാവ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.

തൊടുപുഴയിൽ ഉള്ള കാമുകന്റെ ബന്ധു വീട്ടിൽ ഇരുവരുമുണ്ടെന്നറിഞ്ഞ പൊലീസ് ഇരുവരെയും ബന്ധുക്കൾക്കൊപ്പം സ്റ്റേഷനിൽ വിളിച്ചു വരുത്തി. മാതാവിന്റെ കൂടെ പോകാൻ തയാറല്ലെന്ന് യുവതി പൊലീസിനോട് പറഞ്ഞു.  വിവാഹ പ്രായം ആകുമ്പോൾ ഇവരുടെയും വിവാഹം നടത്തി കൊടുക്കാമെന്ന് ബന്ധുക്കൾ ധാരണയായി. യുവാവിനെ താക്കീതു നൽകി ബന്ധുക്കൾക്കൊപ്പം അയച്ചു. 

മാതാവിന്റെ പരാതിയിൽ കേസ് എടുത്തതിനാൽ യുവതിയെ കട്ടപ്പന കോടതിയിൽ‌ ഹാജരാക്കി. വീട്ടുകാർക്ക് ഒപ്പം പോകാൻ കഴിയില്ലെന്ന് മൊഴി നൽകിയതിനാൽ യുവതിയെ വനിതാ ഷെൽട്ടർ ഹോമിലേക്കു മാറ്റാൻ കോടതി ഉത്തരവിട്ടു.

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama