go

പരാതി രേഖപ്പെടുത്തിയില്ല; എഎസ്ഐക്ക് സസ്പെൻഷൻ‌

SHARE

നെടുങ്കണ്ടം ∙  രാത്രികാല പരാതികൾ ജിഡി റജിസ്റ്ററിൽ രേഖപ്പെടുത്താതെ അന്വേഷണം. ഉടുമ്പൻചോല പൊലീസ് സ്റ്റേഷനിലെ എഎസ്ഐ റെജിക്കു സസ്പെൻഷൻ‌. സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടിനെ തുടർന്നു ജില്ലാ പൊലീസ് മേധാവി ടി. നാരായണനാണു സസ്പെൻഡ് ചെയ്തത്. രാത്രി കാലത്തു ലഭിക്കുന്ന പരാതികളിൽ എഎസ്ഐ അന്വേഷണം നടത്തുന്നില്ലെന്നും മദ്യപിച്ച്   ബഹളം വയ്ക്കുന്ന കേസുകളിൽ വൈദ്യ പരിശോധന നടത്താതെ പ്രതികളെ സ്റ്റേഷനിൽ എത്തിക്കുന്നതായും സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് ഉണ്ട്. ഇതിനെ തുടർന്നാണ് നടപടി. ഇതിനിടെ ഉടുമ്പൻചോല  സ്വദേശിയായ യുവാവിനു പൊലീസ് മർദനമേറ്റെന്ന പരാതിയും ഉയർന്നു. 

സംഭവത്തെക്കുറിച്ച് മൂന്നാർ ഡിവൈഎസ്പി അന്വേഷണം നടത്തി വരികയാണ്. ഭൂമി വിഷയവുമായി ബന്ധപ്പെട്ട് 2 വ്യക്തികൾ തമ്മിൽ തർക്കം ഉണ്ടായിരുന്നു. തർക്കം പരിഹരിക്കാൻ  ഇരു വ്യക്തികളും ഉടുമ്പൻചോല പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഈ സംഭവത്തിൽ  അന്വേഷണത്തിനു എത്തിയ പൊലീസ് യുവാവിനെ മർദിച്ചെന്നാണ് ആരോപണം. 

യുവാവിനെതിരെ കേസ് റജിസ്റ്റർ ചെയ്തിരുന്നില്ല. മർദനമേറ്റ യുവാവ് തമിഴ്നാട്ടിലെ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. യുവാവ് ആശുപത്രിയിലായ ശേഷമാണ് കേസ് റജിസ്റ്റർ ചെയ്തതെന്നും ആരോപണം ഉയർന്നു. ഈ കേസുമായി ബന്ധപ്പെട്ടാണ് എഎസ്ഐക്കു സസ്പെൻഷൻ ലഭിച്ചതെന്നും പറയപ്പെടുന്നു. എന്നാൽ മർദനം നടന്നിട്ടില്ലെന്നും ആരോപണം കെട്ടിച്ചമച്ചതെന്നുമാണ് പൊലീസ് വിശദീകരണം.  യുവാവിനെ മറ്റു ചിലരാണ് മർദിച്ചതെന്നും പറയപ്പെടുന്നു.

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama