go

നെടുങ്കണ്ടം ജൂഡോ അക്കാദമിക്ക് ഓവറോൾ ചാംപ്യൻഷിപ്

idukki-judo
നെടുങ്കണ്ടത്ത് നടന്ന ജില്ലാ ജൂഡോ ചാംപ്യൻഷിപ്
SHARE

നെടുങ്കണ്ടം ∙ നെടുങ്കണ്ടത്ത് സമാപിച്ച ഇടുക്കി ജില്ലാ ജൂഡോ ചാംപ്യൻഷിപ്പിൽ നെടുങ്കണ്ടം ജൂഡോ അക്കാദമി ഓവറോൾ ചാംപ്യൻഷിപ് നിലനിർത്തി. സ്പോർട്സ് ഹോസ്റ്റൽ രണ്ടാം സ്ഥാനവും, കട്ടപ്പന ഓസാനം ജൂഡോ ക്ലബ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ചാംപ്യൻഷിപ് ഡീൻ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു. ജൂഡോ അസോസിയേഷൻ പ്രസിഡന്റ് എം.എൻ. ഗോപി അധ്യക്ഷനായി. യൂറോപ്പിൽ നടന്ന ലോക യൂണിവേഴ്സിറ്റി പവർലിഫ്റ്റിങ് ചാംപ്യൻഷിപ്പിൽ ഇന്ത്യയ്ക്കായി  പത്താം സ്ഥാനം നേടിയ നീനു വർഗീസിന്, ഡീൻ കുര്യാക്കോസ് എംപി കായിക പുരസ്കാരം സമ്മാനിച്ചു.

ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് എം.സുകുമാരൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റജി പനച്ചിക്കൽ, പഞ്ചായത്ത് അംഗങ്ങളായ ശ്യാമള വിശ്വനാഥൻ, ജോയി കുന്നുവിള, റെയ്സൺ പി.ജോസഫ്, എക്സൈസ് ഇൻസ്പെക്ടർ വിജയകുമാർ,  അനിൽ കട്ടൂപ്പാറ, കെ.ആർ. രാമചന്ദ്രൻ ,അനൂപ് നസീർ, സജി ചാലിൽ, സൈജു ചെറിയാൻ തുടങ്ങിയവർ പ്രസംഗിച്ചു.  കഴിഞ്ഞ വർഷം ദേശീയ മത്സരങ്ങളിൽ പങ്കെടുത്ത 7 ജൂഡോ താരങ്ങൾക്കുള്ള പ്രത്യേക പുരസ്കാരങ്ങളും  വിതരണം ചെയ്തു. 

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama