go

‘സോയിൽ പൈപ്പിങ്ങി’നു കാരണം മണ്ണിനടിയിലെ ജലപ്രവാഹം

idukki-ikka
മൂന്നാർ ഇക്കാനഗറിൽ ജിയോളജിക്കൽ വിഭാഗം പരിശോധന നടത്തുന്നു.
SHARE

മൂന്നാർ ∙ മണ്ണിനടിയിലെ ജലപ്രവാഹം മൂന്നാറിലും സോയിൽ പൈപ്പിങ് പ്രതിഭാസത്തിന് കാരണമാകുന്നതായി ഭൗമശാസ്ത്ര വിഭാഗം വിദഗ്ധർ. ദേവികുളം താലൂക്കിൽ കാലവർഷക്കെടുതി മൂലം ദുരിതം ഉണ്ടായ പ്രദേശങ്ങളിൽ ഭൗമ ശാസ്ത്ര വിഭാഗം വിദഗ്ധർ നടത്തുന്ന പരിശോധനയിലാണ് കണ്ടെത്തൽ. ഹൈഡ്രോളജിസ്റ്റ് ഡോ.വി.ബി.വിനയൻ, പീരുമേട് മണ്ണ് സംരക്ഷണ വിഭാഗം ഓഫിസർ എം.ജെ.പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിൽ വ്യാഴാഴ്ച ആണ് പരിശോധനകൾ ആരംഭിച്ചത്.

താലൂക്കിൽ മണ്ണിടിച്ചിലും ദുരന്തങ്ങളും ഉണ്ടായ 21 സ്ഥലങ്ങളിൽ ആണ് സംഘം പരിശോധന നടത്തുന്നത്. മൂന്നാറിൽ പ്രളയം നാശം വിതച്ച ഇക്കാനഗർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ പരിശോധനകൾ പൂർത്തിയായി.

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama