go

നെടുങ്കണ്ടം പഞ്ചായത്ത് സ്റ്റേഡിയം നിർമാണം തുടങ്ങി

idukki news
നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ച നെടുങ്കണ്ടം പഞ്ചായത്ത് സ്‌റ്റേഡിയം.
SHARE

നെടുങ്കണ്ടം ∙ നെടുങ്കണ്ടം പഞ്ചായത്ത് സ്റ്റേഡിയം നിർമാണം ആരംഭിച്ചു.  6 മാസത്തിനുള്ളിൽ നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കും. നിർമാണം രാജ്യാന്തര നിലവാരത്തിൽ. പഞ്ചായത്ത് സ്റ്റേഡിയം നവീകരണത്തിന് 10 കോടി രൂപ അനുവദിച്ചതോടെ സ്റ്റേഡിയത്തിലെ മണ്ണ് നീക്കുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചു.  സ്റ്റേഡിയം നവീകരണത്തിനു മുന്നോടിയായി നിലവിലെ അവസ്ഥയെക്കുറിച്ചും ചെയ്തു തീർക്കേണ്ട ജോലികളെക്കുറിച്ചും പ്രോജക്ട് എൻജിനീയർമാരുടെ വിദഗ്ധ സംഘം പരിശോധന നടത്തിയിരുന്നു. 10 കോടി രൂപയാണ് പണികൾക്കായി സർക്കാർ അനുവദിച്ചിരിക്കുന്നത്. ആവശ്യം വന്നാൽ കൂടുതൽ തുക വകയിരുത്തും. 

രാജ്യാന്തര  നിലവാരത്തിൽ  സിന്തറ്റിക് ട്രാക്ക്

ഫുട്ബോൾ മൈതാനം, സിന്തറ്റിക് ട്രാക്ക് നിർമാണം, ബാസ്‌കറ്റ് ബോൾ കോർട്ട്, ഓടകളുടെ നിർമാണം എന്നിവയാണ് ഉടൻ ആരംഭിക്കുന്നത്. കഴിഞ്ഞ ഇടതു സർക്കാരിന്റെ കാലത്ത് പഞ്ചായത്ത് പ്രസിഡന്റ് എം.സുകുമാരന്റെ നേതൃത്വത്തിൽ നടത്തിയ ശ്രമത്തെ തുടർന്നാണ് നെടുങ്കണ്ടം പഞ്ചായത്തിന് പുതിയ സ്‌റ്റേഡിയം അനുവദിച്ചത്. ജില്ലയിലെ ഏറ്റവും വിസ്തൃതിയുള്ള സ്റ്റേഡിയമാണിത്. ധനകാര്യ വകുപ്പ്, റവന്യു, പൊലീസ്, വിദ്യാഭ്യാസം, ട്രഷറി എന്നീ വകുപ്പുകളുടെ ഉടമസ്ഥതയിൽ കിടന്ന ഭൂമി പഞ്ചായത്ത് ഏറ്റെടുത്താണ് സ്റ്റേഡിയത്തിന്റെ പ്രാരംഭ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്.  കെഎസ്ആർടിസിയുടെ പാർക്കിങ് ഗ്രൗണ്ടായാണ് സ്റ്റേഡിയത്തിന്റെ പ്രവർത്തിച്ചിരുന്നത്. 4.95 ഏക്കർ സ്ഥലത്താണു സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്.

രാത്രിയും പകലും മത്സരങ്ങൾ

രാജ്യാന്തര നിലവാരത്തിലുള്ള സ്റ്റേഡിയം നെടുങ്കണ്ടത്ത് യാഥാർഥ്യമാകുന്നതോടെ പകലും രാത്രിയുമായി കായിക മത്സരങ്ങൾ നടക്കും. മാർഗരേഖ കായിക വകുപ്പ് തയാറാക്കി. ഫ്ലഡ് ലൈറ്റ് സംവിധാനത്തോടെ ഒരുക്കുന്ന സ്റ്റേഡിയം എതു തരം മത്സരം നടത്തുന്നതിനും യോജിച്ച വിധത്തിലാണ് ക്രമീകരിക്കുന്നത്. ഇതോടെ ഹൈറേഞ്ച് മേഖലയിലെ കായിക രംഗത്തിനു വൻകുതിപ്പ് ഉണ്ടാകുമെന്നാണ് പ്രതീക്ഷ.  6 മാസത്തിനുള്ളിൽ സ്റ്റേഡിയത്തിന്റെ നിർമാണം പൂർത്തീകരിക്കും. 

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama