go

ഭീകരർക്ക് സാധ്യത: ആരാധനാലയങ്ങൾക്കും ഡാമുകൾക്കും സുരക്ഷ,ചെക് പോസ്റ്റുകളിൽ പരിശോധന

idukki news
ഭീകരർ തമിഴ്നാട്ടിൽ എത്തിയെന്ന മുന്നറിയിപ്പിനെത്തുടർന്ന് കുമളി അതിർത്തി ചെക്ക് പോസ്റ്റിൽ പൊലീസ് വാഹനപരിശോധന നടത്തുന്നു.
SHARE

നെടുങ്കണ്ടം ∙ ശ്രീലങ്കയിൽ നിന്നും  കടൽമാർഗം തമിഴ്നാട്ടിൽ എത്തിയ ഭീകരർ ജില്ലയിലെ ചെക് പോസ്റ്റുകളിലുടെ സംസ്ഥാനത്തേക്കു കടക്കാൻ സാധ്യതയെന്ന  ഇന്റലിജൻസ് റിപ്പോർട്ടിനെത്തുടർന്നു കമ്പംമെട്ട്, കുമളി ചെക് പോസ്റ്റുകളിൽ പൊലീസ് പരിശോധന. ജില്ലയിലെ പ്രധാന ടൗണുകളിലും, വിനോദ സഞ്ചാര കേന്ദ്രങ്ങളിലും സുരക്ഷ വർധിപ്പിച്ചതായി ജില്ലാ പൊലീസ് മേധാവി ടി.നാരായണൻ പറഞ്ഞു.

തൊടുപുഴ, കട്ടപ്പന, മൂന്നാർ ഡിവൈഎസ്പിമാരുടെ കീഴിൽ സിഐമാരുടെ സംഘവും പ്രധാന കേന്ദ്രങ്ങളിൽ ജില്ലാ പൊലീസ് ആസ്ഥാനത്തെ ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലുള്ള സംഘവുമാണ് പരിശോധന നടത്തുന്നത്.  ജില്ലയിലെ ഡാമുകളുടെ സുരക്ഷയും വർധിപ്പിച്ചു. സുരക്ഷാ ഗാർഡിനു പുറമേ പ്രത്യേക പൊലീസ് സംഘങ്ങളെയും സുരക്ഷയ്ക്കായി നിയോഗിച്ചു. ജില്ലയിലെ ബസ് സ്റ്റാൻഡുകൾ,  ജനങ്ങൾ കൂടുന്ന മറ്റ് സ്ഥലങ്ങളിലും ജാഗ്രത പുലർത്താൻ നിർദ്ദേശമുണ്ട്.  ആരാധനാലയങ്ങൾക്ക്  സുരക്ഷ ശക്തമാക്കും.

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama