go

ഉരുൾപൊട്ടൽ ഭീഷണി: തട്ടേക്കണ്ണിയിൽ ജനം നാടുവിട്ടോടുന്നു

idukki news
തട്ടേക്കണ്ണിയിൽ അടഞ്ഞു കിടക്കുന്ന കടകൾ.
SHARE

ചെറുതോണി ∙ലോവർപെരിയാർ പദ്ധതി പ്രദേശത്തിന്റെ ഭാഗമായ തട്ടേക്കണ്ണിയിൽ  ഉരുൾപൊട്ടൽ ഭീഷണിയെത്തുടർന്ന് നാട്ടുകാർ നാടു വിടുന്നു. കഞ്ഞിക്കുഴി പഞ്ചായത്തിന്റെ ഒന്നാം വാർഡായ തട്ടേക്കണ്ണിയിൽ നൂറ്റി അറുപതോളം കുടുംബങ്ങളാണ് ഉണ്ടായിരുന്നത്.    ഇതിൽ നാൽപതോളം കുടുംബങ്ങൾ ഇതിനോടകം സ്ഥലവും വീടും ഉപേക്ഷിച്ചു പോയി. കാലവർഷം ആരംഭിച്ചതോടെ തട്ടേക്കണ്ണി ഒറ്റപ്പെട്ട നിലയിലാണ്. പനംകുട്ടി മുതൽ നീണ്ടപാറ വരെ പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ ആണ് നാട്ടുകാർ കഴിയുന്നത്. 

ലോവർപെരിയാർ പദ്ധതിക്കുവേണ്ടി പാറ തുരന്നു നിർമിച്ച 13 കിലോമീറ്റർ വരുന്ന തുരങ്കം കടന്നു പോകുന്നതിന്റെ മുകൾ ഭാഗത്താണ് ഈ കുടുംബങ്ങൾ കഴിയുന്നത്. കഴിഞ്ഞ വർഷം ഈ ഭാഗത്ത് ചെറുതും വലുതുമായ നാൽപതോളം ഉരുൾപൊട്ടലുകളാണു ഉണ്ടായത്. പാറ തുരന്നു ടണൽ നിർമിച്ചപ്പോൾ ഉണ്ടായ സ്ഫോടനത്തിൽ മണ്ണിന് ഇളക്കം തട്ടിയതായി നാട്ടുകാർ പറയുന്നു. എന്നാൽ പിന്നീട് ഇതുസംബന്ധിച്ച് കാര്യമായ പഠനവും പരിശോധനയും നടന്നിരുന്നില്ല. 

അപകട ഭീതിയിലുള്ള പ്രദേശത്ത് മൊബൈൽ നെറ്റ്‌വർക്കോ ആധുനിക വാർത്താ വിനിമയ സൗകര്യങ്ങളോ ഇല്ലാത്തതും നാട്ടുകാരെ ഭീതിയിലാഴ്ത്തുന്നു. മൊബൈൽ, ഇന്റർനെറ്റ് സംവിധാനങ്ങൾക്ക് 16 കിലോമീറ്റർ യാത്രചെയ്ത് നീണ്ടപാറയിലോ കീരിത്തോട്ടിലോ എത്തണം.  പ്രദേശവാസികളുടെ നിരന്തരമായ ആവശ്യത്തെ തുടർന്ന് പത്തു വർഷം മുൻപ് ബിഎസ്എൻഎൽ ടവർ നിർമാണം ആരംഭിച്ചെങ്കിലും പാതിവഴിയിൽ പണി നിലച്ചതോടെ ഫോൺ കാഴ്ചവസ്തുവായി. സർക്കാർ എൽപി സ്കൂൾ, പോസ്റ്റ് ഓഫിസ്, അങ്കണവാടി തുടങ്ങിയ നിരവധി സ്ഥാപനങ്ങൾ തട്ടേക്കണ്ണിയിലുണ്ട്. ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്ന പ്രദേശങ്ങളിലെ ആളുകളെ മാറ്റി പാർപ്പിക്കണമെന്ന ആവശ്യം ശക്തമാണ്.

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama