go

രാജാക്കാട് ക്രിസ്തുരാജ ഫൊറോന പള്ളിയിൽനിന്ന് രാജകുമാരി ദൈവമാതാ പള്ളിയിലേക്ക് മരിയൻ തീർഥാടനം

  idukki news
ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേലിന്റെ നേതൃത്വത്തിൽ രാജകുമാരി ദൈവമാതാ പള്ളിയിലേക്ക് നടത്തിയ മരിയൻ കാൽനട തീർഥയാത്ര.
SHARE

രാജകുമാരി ∙ എട്ടുനോമ്പ് തിരുനാളിനോട് അനുബന്ധിച്ച് ഇടുക്കി ബിഷപ് മാർ ജോൺ നെല്ലിക്കുന്നേലിന്റെ നേതൃത്വത്തിൽ രാജാക്കാട് ക്രിസ്തുരാജ ഫൊറോന പള്ളിയിൽ നിന്ന് രാജകുമാരി ദൈവമാതാ പള്ളിയിലേക്ക് മരിയൻ കാൽനട തീർഥാടനം നടത്തി.  ജില്ലയിലെ 110 ഇടവകകളിൽ നിന്നുമായി മുപ്പതിനായിരത്തിൽ അധികം വിശ്വാസികളും നാനാ ജാതി മതസ്ഥരായ നാട്ടുകാരും കാൽനട തീർഥാടനത്തിൽ പങ്കെടുത്തു. തീർഥാടനം രാജാക്കാട് നിന്ന് രാജകുമാരി വരെ ഉള്ള 8 കിലോമീറ്റർ ദൂരം പിന്നിടാൻ 4 മണിക്കൂറോളം എടുത്തു. 

വികാരി ജനറൽമാർ, വൈദികർ, വിവിധ സന്യാസിനി സഭാ അംഗങ്ങൾ, വൈദിക വിദ്യാർഥികൾ, ഭക്ത സംഘടന ഭാരവാഹികൾ എന്നിവർ  തീർഥയാത്രയ്ക്ക് നേതൃത്വം നൽകി.  ജപമാല കൈകളിലേന്തി നടന്നു നീങ്ങിയ വിശ്വാസി സമൂഹം പ്രളയ ബാധിതർക്കും ദുരിതം അനുഭവിക്കുന്നവർക്കും വേണ്ടി പ്രാർഥനകൾ ചൊല്ലി.

രാജകുമാരി പഞ്ചായത്ത് ജംക്‌ഷനിൽ ദൈവമാതാ പള്ളി വികാരി മോൺ ഏബ്രഹാം പുറയാറ്റിന്റെ നേതൃത്വത്തിൽ ഇടുക്കി മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേലിനെയും തീർഥാടക സംഘത്തെയും സ്വീകരിച്ചു.  പരിശുദ്ധ മാതാവും കടലിന്റെ മക്കളും തമ്മിൽ ഉള്ള ഹൃദയ ബന്ധത്തെ അനുസ്മരിപ്പിക്കുന്ന പായ്ക്കപ്പലിന്റെയടക്കം ഒട്ടേറെ നിശ്ചല ദൃശ്യങ്ങളുടെയും അകമ്പടിയോടെ ആണ് തുടർന്ന് കാൽനട തീർഥാടക സംഘത്തെ പള്ളിയിലേക്ക് ആനയിച്ചത്. പള്ളിയിലെത്തിയ എല്ലാ വിശ്വാസികൾക്കും നേർച്ചക്കഞ്ഞി നൽ‌കി.

പ്രഥമ മരിയൻ കാൽനട തീർഥയാത്രയ്ക്ക് നേതൃത്വം വഹിച്ച വികാരി ജനറൽ മോൺ ജോസ് പ്ലാച്ചിക്കൽ, മിഷൻ ലീഗ് ഡയറക്ടർ ഫാ.  ജെയിംസ് മാക്കിയിൽ, മാതൃ ദീപ്തി ഡയറക്ടർ ഫാ. മാത്യു ഇരുമ്പുകുത്തിയിൽ, കെസിവൈഎം ഡയറക്ടർ ഫാ. മാത്യു ഞവരക്കാട്ട്, കൺവീനർ ഫാ. ജോസ് കുന്നുംപുറം എന്നിവരെ പള്ളിയിൽ നടന്ന ചടങ്ങിൽ  മാർ ജോൺ നെല്ലിക്കുന്നേൽ ആദരിച്ചു.  തുടർന്ന് വചന പ്രഘോഷകൻ ബേബി ജോൺ കാലയന്താനിയുടെ നേതൃത്വത്തിൽ മരിയൻ പ്രഘോഷണവും ഗാനശുശ്രൂഷയും നടന്നു.  ബിഷപ് മാർ ജോൺ നെല്ലിക്കുന്നേലിന്റെ മുഖ്യ കാർമികത്വത്തിൽ നടന്ന സമൂഹബലിയിലും ടൗൺ പ്രദക്ഷിണത്തിലും ആയിരങ്ങൾ പങ്കെടുത്തു.

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama