go

വലിയകണ്ടം പാടത്ത് ചേറിൽ പുതഞ്ഞ് കുട്ടികൾ,ഞാറുനടീൽ ഉത്സവമായി

idukki news
കട്ടപ്പന വലിയകണ്ടം പാടത്ത് നടന്ന ഞാറുനടീൽ.
SHARE

ചെളിനിറഞ്ഞ വലിയകണ്ടം പാടത്ത് ആട്ടവും പാട്ടവുമായി ഞാറുനടീൽ ഉത്സവമാക്കി വിദ്യാർഥികൾ. വിവിധ സ്‌കൂളുകളുടെയും കോളജുകളുടെയും സഹകരണത്തോടെ ശനിക്കൂട്ടം കൃഷി കൂട്ടായ്മയുടെയും ഗ്രീൻലീഫ് പരിസ്ഥിതി സംഘടനയുടെയും നേതൃത്വത്തിലായിരുന്നു പരിപാടി. നിലം ഒരുക്കി ഞാറു നടാനായി 200 ഓളം വിദ്യാർഥികളാണ് പാടത്ത് ഇറങ്ങിയത്.

ഇവരിൽ പലർക്കും അതു നവ്യാനുഭവം ആയിരുന്നു. നാലുചുമരുകൾക്കുള്ളിലെ ക്ലാസ് മുറികളിൽ നിന്ന സ്വതന്ത്രമായതിന്റെ ആഹ്ലാദം അവർ പാടശേഖരത്ത് ആഘോഷമാക്കി. കളി തമാശകളും ചെളിവാരി എറിഞ്ഞും വിദ്യാർഥികളും അവർക്കൊപ്പം അധ്യാപകരും പാടം നിറഞ്ഞതു നാട്ടുകാർക്കും വേറിട്ട അനുഭവമായി.

ഗവൺമെന്റ് കോളജ് കട്ടപ്പന, ഗവൺമെന്റ് ട്രൈബൽ എച്ച്എസ്എസ് കട്ടപ്പന, എംഇഎസ് കോളജ് നെടുങ്കണ്ടം, ഗിരിദീപം കോളജ് കോട്ടയം, ഗിരിജ്യോതി കോളജ് ഇടുക്കി, ഗവൺമെന്റ് എച്ച്എസ്എസ് പണിക്കൻകുടി, മന്നം മെമ്മോറിയൽ എച്ച്എസ് നരിയമ്പാറ, സരസ്വതി വിദ്യാപീഠം വെള്ളയാംകുടി, സെന്റ് ജെറോംസ് എച്ച്എസ്എസ് വെള്ളയാംകുടി തുടങ്ങിയ സ്ഥാപനങ്ങളിലെ വിദ്യാർഥികളും അധ്യാപകരുമാണ് വലിയകണ്ടം പാടത്ത് നടന്ന ഞാറു നടീലിൽ പങ്കാളികളായത്. തുടർച്ചയായ ഒൻപതാം തവണയാണ് ഇവിടെ കൃഷി ഇറക്കുന്നത്. 

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama