go

നെടുങ്കണ്ടത്ത് കെഎസ്ആർടിസി സബ് ഡിപ്പോ യഥാർഥ്യമാകുന്നു

Idukki News
SHARE

നെടുങ്കണ്ടം ∙ നെടുങ്കണ്ടം കെഎസ്ആർടിസി സബ് ഡിപ്പോ യഥാർഥ്യമാകുന്നു. നെടുങ്കണ്ടം  പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജനകീയ പങ്കാളിത്തത്തോടെ സ്റ്റാംപ് ഡ്യൂട്ടി അടച്ച് കെഎസ്ആർടിസി ഓപ്പറേറ്റിങ് സെന്ററിനുള്ള സ്ഥല കൈമാറ്റം ഉടൻ നടക്കും. നെടുങ്കണ്ടം പഞ്ചായത്ത് ചെമ്പകകുഴിയിൽ കെഎസ്ആർടിസിക്ക് കണ്ടെത്തിയിരിക്കുന്ന 2.25 ഏക്കർ സ്ഥലം ഇതുവരെയും കെഎസ്ആർടിസിക്ക് കൈമാറിയിട്ടില്ല. 2.25 ഏക്കർ സ്ഥലത്തിൽ 60 സെന്റ് സ്ഥലം കൈമാറുന്നതുമായി ബന്ധപ്പെട്ട് പഞ്ചായത്തുമായി കേസ് നടക്കുകയാണ്. അതിനാൽ ബാക്കി വരുന്ന  1.65 സെന്റ് സ്ഥലത്തിന്റെ സ്റ്റാംപ് ഡ്യൂട്ടി അടച്ച് കെഎസ്ആർടിസിയുടെ പേരിൽ  സ്ഥലം റജിസ്റ്റർ ചെയ്ത് നൽകാനാണ് തീരുമാനം.  ഇതിനായി സ്റ്റാംപ് ഡ്യൂട്ടി ഇനത്തിൽ വരുന്ന 1,06,000 രൂപ ജനങ്ങളുടെ പങ്കാളിത്തതോടെ കണ്ടെത്താൻ ധാരണയായി. നെടുങ്കണ്ടം സ്‌റ്റേഡിയത്തിലെ ഓപ്പറേറ്റിങ് സെന്ററിൽ കെഎസ്ആർടിസി ഡയറക്ടർ ബോർഡ് അംഗം സി.വി. വർഗീസിന്റെ സാന്നിധ്യത്തിൽ  കൂടിയ യോഗത്തിലാണ് തീരുമാനമെടുത്തത്. കെഎസ്ആർടിസിക്ക് വേണ്ടി നെടുങ്കണ്ടം ചെമ്പകകുഴിയിലാണ്  സ്ഥലം കണ്ടെത്തിയിരിക്കുന്നത്. കെഎസ്ആർടിസിക്ക് സ്ഥലം കൈമാറ്റം നടക്കാതെ വന്നതോടെ നിർമാണ പ്രവർത്തനങ്ങൾ നടക്കാതെ വന്നിരുന്നു. 

സ്റ്റാംപ് ഡ്യൂട്ടി അടച്ച് സ്ഥലം കൈമാറുന്നതോടെ കെഎസ്ആർടിസിയുടെ ബസ് സ്റ്റാൻഡ്, ഗാരേജ് അടക്കമുള്ള കാര്യങ്ങൾ നിർമാണം ആരംഭിക്കും. നെടുങ്കണ്ടം പഞ്ചായത്ത് സ്‌റ്റേഡിയത്തിലാണ് കെഎസ്ആർടിസി അനുവദിച്ച കാലം മുതൽ പ്രവർത്തിച്ച് വരുന്നത്. രാജ്യാന്തര നിലവാരത്തിലുള്ള സ്‌റ്റേഡിയമാക്കിയുള്ള നിർമാണം ആരംഭിച്ചതോടെ കെഎസ്ആർടിസി ബസുകൾ പാർക്ക് ചെയ്യുവാൻ സ്ഥലം ഇല്ലാതെയായി. വഴിയോരങ്ങളിലാണ് ഇപ്പോൾ കെഎസ്ആർടിസി ബസുകൾ ഇടുന്നത്. ഇതിനെ തുടർന്നാണ് സ്റ്റാംപ് ഡ്യൂട്ടി സർക്കാർ ഇളവ് നൽകുന്നത് വരെ കാത്തിരിക്കാതെ ജനകീയ പങ്കാളിത്തതോടെ സ്റ്റാംപ് ഡ്യൂട്ടി അടയ്ക്കാനുള്ള തുക കണ്ടെത്തി അടയ്ക്കാൻ തീരുമാനിച്ചത്.  സ്റ്റാംപ് ഡ്യൂട്ടി അടയ്ക്കുന്നതിനുള്ള ഫണ്ട് സമാഹരണ കമ്മിറ്റി ചെയർമാനായി നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റ് എസ്. ജ്ഞാനസുന്ദരം. കൺവീനറായി സിപിഎം നെടുങ്കണ്ടം ഏരിയ കമ്മിറ്റി സെക്രട്ടറി ടി.എം. ജോണിനോയും 20 അംഗ കമ്മിറ്റിയെയും തിരഞ്ഞെടുത്തു.

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama