go

അതിർത്തി മേഖലയിൽ പൊലീസിന് ഇരട്ടി ജോലി

Idukki News
മറയൂർ പൊലീസ് സ്റ്റേഷൻ
SHARE

മറയൂർ ∙ തമിഴ്‌നാടിനോട് അതിർത്തി പങ്കിടുന്ന മലയോര മേഖലയും മാവോയിസ്റ്റ് ഭീഷണിയുമുള്ള വനമേഖല കൂടിയായ മറയൂരിൽ പൊലീസിൽ അനുവദിച്ചിട്ടുള്ളതും ആവശ്യമുള്ളതുമായുള്ള അംഗബലമില്ലാതിരിക്കുകയാണ്. ഈ സ്റ്റേഷനിൽ അനുവദിച്ചിട്ടുള്ള അംഗബലം 38 ആണെങ്കിലും പകുതിയിൽ താഴെ മാത്രമാണ് ഉദ്യോഗസ്ഥരുള്ളത്. പ്രധാന വിനോദ സഞ്ചാര മേഖല കൂടിയായ ഇവിടെ ആകെ രണ്ട് വനിത പൊലീസിനെയാണ് നിയമിച്ചിരുന്നത്. അതിലും ഒരാൾ എആർ ക്യാംപിൽ അറ്റാച്ച് ഡ്യൂട്ടിയിലാണ്.

മലമുകളിലും മറ്റുമായി വിദൂരങ്ങളിൽ ഒറ്റപ്പെട്ട് കിടക്കുന്ന 38 ആദിവാസിക്കുടികളും നാൽപതോളം ഗ്രാമങ്ങളും പത്തോളം തോട്ടം മേഖലകളുമടക്കം മൂന്നാറിനു സമീപത്തുള്ള എട്ടാം മൈൽ മുതൽ തമിഴ്‌നാട് അതിർത്തിയായ ചിന്നാർ വരയുള്ള 150 കിലോമീറ്ററിലധികം ചുറ്റളവിൽ വിസ്തൃതമായ സ്റ്റേഷൻ പരിധിയിൽ ക്രമസമാധാനം നടത്തേണ്ട അവസ്ഥയാണ് മറയൂർ പൊലീസിലെ ഉദ്യോഗസ്ഥർക്ക്. 

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama