go

എയ്ഡ് പോസ്റ്റ് പ്രവർത്തനം നിലച്ചിട്ട് മാസങ്ങൾ

idukki news
ചീയപ്പാറയിൽ അടഞ്ഞു കിടക്കുന്ന പൊലീസ് എയ്ഡ് പോസ്റ്റ്
SHARE

അടിമാലി∙ ചീയപ്പാറ വെള്ളച്ചാട്ടത്തിനു സമീപം അടിമാലി പൊലീസ് സ്ഥാപിച്ച എയ്ഡ് പോസ്റ്റിന്റെ പ്രവർത്തനം നിലച്ചിട്ട് മാസങ്ങൾ പിന്നിടുന്നു. ഇതു തുറന്നു പ്രവർത്തിക്കാൻ നടപടിയില്ലാത്തത് ഇവിടെ എത്തുന്ന സഞ്ചാരികളുടെ ദുരിതം വർധിക്കാൻ കാരണമായി. ട്രാഫിക് പൊലീസിന്റെ നിയന്ത്രണത്തിൽ ആണ് എയ്ഡ് പോസ്റ്റ് പ്രവർത്തനം നടന്നു വന്നിരുന്നത്. 4വർഷം മുൻപുണ്ടായ ചീയപ്പാറ ദുരന്തവുമായി ബന്ധപ്പെട്ടാണ് ഇവിടെ പൊലീസ് എയ്ഡ് പോസ്റ്റ് പ്രവർത്തനം ആരംഭിച്ചത്.

ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വീണ്ടും മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്താണ് ഇവിടെ എത്തുന്ന സഞ്ചാരികൾക്കും മറ്റും നിർദേശങ്ങൾ നൽകുന്നതിന് അന്നത്തെ മൂന്നാർ ഡിവൈഎസ്പി വി.എൻ. സജിയുടെ നിർദേശപ്രകാരം എയ്ഡ് പോസ്റ്റ് പ്രവർത്തനം ആരംഭിച്ചത്. രാവിലെ 8 മുതൽ വൈകിട്ട് 6 വരെയായിരുന്നു പ്രവർത്തന സമയം. ഒരു വർഷത്തോളം മുടക്കമില്ലാതെ എയ്ഡ് പോസ്റ്റിന്റെ പ്രവർത്തനം നടന്നു. പിന്നീട് വല്ലപ്പോഴും ആയി. ഇപ്പോൾ അടഞ്ഞു കിടക്കുകയാണ്.

മൂന്നാറിലേക്കുള്ള വിനോദ സഞ്ചാരികളുടെ ഇടത്താവളം ആണ് ചീയപ്പാറ വെള്ളച്ചാട്ടം. ദിവസവും നൂറുകണക്കിനു സഞ്ചാരികൾ ആണ് വെള്ളച്ചാട്ടം ആസ്വദിക്കാൻ ഇവിടെ എത്തുന്നത്. പൊലീസിന്റെ അഭാവത്തിൽ സഞ്ചാരികളുമായി ഇവിടെയെത്തുന്ന വാഹനങ്ങൾ പാർക്ക് ചെയ്യുന്നതു സംബന്ധിച്ച തർക്കം നിത്യ സംഭവമാണ്.

പലപ്പോഴും ഇത് കയ്യാങ്കളിയിൽ കലാശിക്കുകയാണ്. ഇതോടൊപ്പം ഇവിടെ ഉണ്ടാകുന്ന ഗതാഗത കുരുക്ക് പരിഹരിക്കുന്നതിന് പൊലീസിന്റെ സേവനം ലഭിക്കാതെ വരുന്നതോടെ ദേശീയ പാതയിൽ മണിക്കൂറുകൾ ഗതാഗത കുരുക്ക് അനുഭവപ്പെടുന്നുണ്ട്. എന്നാൽ ട്രാഫിക് യൂണിറ്റിൽ വേണ്ടത്ര പൊലീസ് ഉദ്യോഗസ്ഥൻ ഇല്ലാത്തതാണ് എയ്ഡ് പോസ്റ്റിന്റെ പ്രവർത്തനത്തിന് തടസ്സം എന്നാണ് പൊലീസ് വിശദീകരണം.

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama