go

വലിച്ചെറിയരുത്, സ്വാപ് ഉപയോഗം കണ്ടെത്തും

idukki news
SHARE

കുമളി ∙ ഉപയോഗയോഗ്യമായ എന്നാൽ നമുക്ക് ആവശ്യമില്ലാത്ത സാധനങ്ങൾ ദയവായി വലിച്ചെറിയരുതേ,  കുമളിയിൽ പഞ്ചായത്ത് നടത്തുന്ന സ്വാപ് ഷോപ്പിൽ എത്തിക്കുക ആർക്കെങ്കിലും ഉപകാരപ്പെടും. ഉപയോഗിച്ചതും വൃത്തിയുള്ളതും പുനരുപയോഗ സാധ്യമായ സാധനങ്ങൾ ആവശ്യക്കാർക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കുമളിയിൽ സ്വാപ് ഷോപ്പ് ആരംഭിച്ചിരിക്കുന്നത്. വസ്ത്രങ്ങൾ ഉൾപ്പെടെ എന്തു സാധനവും നിങ്ങൾക്ക് ഇവിടെ എത്തിക്കാം. ആവശ്യക്കാർക്ക് ചെറിയ തുക നൽകി ഇത്തരം സാധനങ്ങൾ ഇവിടെ നിന്ന് വാങ്ങാൻ‍ കഴിയും.

മാർക്കറ്റിൽ വലിയ വില നൽകേണ്ട പല സാധനങ്ങളും സാധാരണക്കാർക്ക് ചെറിയ തുക നൽകിയാൽ ഇവിടെ നിന്ന് ലഭിച്ചേക്കും. ഉപയോഗ യോഗ്യമായ പല സാധനങ്ങളും ആളുകൾ മാലിന്യങ്ങളുടെ വലിച്ചെറിയുകയാണ് പതിവ്. പലരും ആഗ്രഹിക്കുന്നതും എന്നാൽ സാമ്പത്തിക ബുദ്ധിമുട്ട് മൂലം വാങ്ങാൻ കഴിയാത്ത സാധനങ്ങൾ ഇങ്ങനെ നശിപ്പിക്കാതെ ഉപകാരപ്പെടട്ടെ എന്നതാണ് സ്വാപ് ഷോപ്പ് തുടങ്ങാൻ അധികൃതരെ പ്രേരിപ്പിച്ചത്.

പഞ്ചായത്തിലെ ഹരിതകർമ സേനയുടെ നേതൃത്വത്തിലാണ് ഷോപ്പ് പ്രവർത്തിക്കുന്നത്. ഇതിൽ നിന്ന് ലഭിക്കുന്ന വരുമാനം ഹരിതകർമ സേനയ്ക്ക് ലഭിക്കും. പഞ്ചായത്ത് ബസ് സ്റ്റാൻഡിലെ കെട്ടിടത്തിൽ ആരംഭിച്ച കടയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഷീബ സുരേഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സൺസി മാത്യു അധ്യക്ഷത വഹിച്ചു.

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama