go

മേയാനെത്തിയ കാട്ടാനകൾ കാഴ്ചയ്ക്കു വിരുന്ന്

idukki news
മാട്ടുപ്പെട്ടി കന്നുകാലി ഗവേഷണ കേന്ദ്രത്തിൽ വൈദ്യുതി വേലി തകർത്ത് അകത്ത് കടന്ന കാട്ടാനകൾ കന്നുകാലികൾക്ക് ഒപ്പം മേഞ്ഞുനടക്കുന്നു.
SHARE

മൂന്നാർ ∙ മാട്ടുപ്പെട്ടി കന്നുകാലി ഗവേഷണ കേന്ദ്രത്തിൽ കാലികൾക്ക് ഒപ്പം മേയാൻ എത്തിയ കാട്ടാനകൾ വിനോദസഞ്ചാരികൾക്ക് കാഴ്ച വിരുന്നായി. ഇൻഡോ സ്വിസ് പ്രോജക്ട് പരിസരത്ത് കന്നുകാലികളെ മേയാൻ അഴിച്ച് വിടുന്ന ഭാഗത്ത് ആണ് കാട്ടാനകൾ അതിക്രമിച്ച് കടന്നത്. ആനകളെ കണ്ടതോടെ കാലികളെ മേയ്ച്ചിരുന്നവർ ഭയന്ന് സ്ഥലം വിട്ടെങ്കിലും കന്നുകാലിക്കൂട്ടം ആനകൾക്ക് സമീപം തന്നെ മേഞ്ഞ് നടന്നു.

മാട്ടുപ്പെട്ടി സന്ദർശനത്തിന് എത്തിയ വിനോദസഞ്ചാരികൾക്ക് കൗതുകം പകരുന്നതായി കാട്ടാനകളുടേയും കാലികളുടേയും മേച്ചിൽ. ഇൻഡോ സ്വിസ് പ്രോജക്ടിന് ചുറ്റും വൈദ്യുതി വേലി സ്ഥാപിച്ചിട്ടുണ്ടെങ്കിലും മരങ്ങളും മറ്റും ഇതിന് മുകളിൽ പിഴുത് ഇട്ട് വൈദ്യുതി പ്രവാഹം ഇല്ല എന്ന് ഉറപ്പ് വരുത്തി ആണ് ആനകൾ പ്രോജക്ട് പരിസരത്ത് എത്തുന്നതും കാലികൾക്കായി നട്ട് പിടിപ്പിച്ചിരിക്കുന്ന തീറ്റപ്പുല്ല് ഭക്ഷിക്കുന്നതും.

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama