go

ഹരിത ഫിനാൻസ്: തട്ടിപ്പിന് ഇരയായത് 750 പേർ

idukki news
SHARE

നെടുങ്കണ്ടം ∙ ഹരിത ഫിനാൻസ് തട്ടിപ്പിൽ ഇരയായത് 750 പേർ. 200 പേർ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിനു മൊഴി നൽകി. തട്ടിപ്പിന് ഇരകളായത് തോട്ടം തൊഴിലാളികളാണ്. പണം നഷ്ടപ്പെട്ടവർ അന്വേഷണ സംഘത്തിനു മൊഴി നൽകാൻ വിസമ്മതിക്കുന്നുണ്ട്. ഇത് അന്വേഷണ സംഘത്തെ പ്രതിസന്ധിയിലാക്കുന്നു. കേസ് നടപടികളിൽ കുടുങ്ങുമെന്ന ഭയമാണ് മൊഴി നൽകുന്നതിൽ പണം നഷ്ടപ്പെട്ടവരെ പിന്തിരിപ്പിക്കുന്നത്. ഹരിത സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി കോലഹലമേട് കുമാർ (രാജ്കുമാർ) പൊലീസ് കസ്റ്റഡി മർദനത്തിൽ പീരുമേട് ജയിലിൽ വച്ച് മരിച്ചിരുന്നു.

ഇതിനു ശേഷം സാമ്പത്തിക തട്ടിപ്പ് കേസും, കുമാറിന്റെ മരണവും ക്രൈംബ്രാഞ്ച് പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്. സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കുന്ന സംഘമാണ് 200 പേരുടെ മൊഴി രേഖപ്പെടുത്തിയത്. ക്രൈംബ്രാഞ്ച് സംഘം നടത്തിയ അന്വേഷണത്തിലാണ് 750 പേരിൽ നിന്നു കുമാറിന്റെ നേതൃത്വത്തിൽ പണം പിരിച്ചെടുത്തെന്നു കണ്ടെത്തിയത്. എന്നാൽ ഒരു ലക്ഷം രൂപ വായ്പ വേണ്ടവർക്ക് 1000 രൂപ സർവീസ് ചാർജെന്ന നിരക്കിലാണ് പണപ്പിരിവ് നടത്തിയത്.

തോട്ടം മേഖല കേന്ദ്രീകരിച്ച് സ്ത്രീകളാണ് തട്ടിപ്പിന് ഇരയായത്. വായ്പ അപേക്ഷകരിൽ നിന്ന് 1000 രൂപ മുതൽ 5000 വരെ പിരിച്ചെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. സ്കൂൾ തുറന്ന സമയം ലക്ഷ്യമിട്ടാണ് വൻ തട്ടിപ്പിനു വലവിരിച്ചതെന്നാണ് ക്രൈംബ്രാഞ്ച് സംഘത്തിനു ലഭിച്ചിരിക്കുന്ന വിവരം. പണം നഷ്ടപ്പെട്ടവർ പരാതി നൽകാൻ തയാറാകാതെ വന്നതോടെ ക്രൈംബ്രാഞ്ച് പരാതിക്കാരെ തേടിയെത്തി മൊഴി രേഖപ്പെടുത്തി വരികയാണ്. ഹരിത ഫിനാ‍ൻസ് തൂക്കുപാലം ശാഖയിൽ നിന്നും കണ്ടെത്തിയ രേഖകളിൽ വായ്പ അപേക്ഷകരുടെ കാര്യമായ വിവരം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. 

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama