go

നെടുങ്കണ്ടം താലൂക്ക് ആശുപത്രി ഒപി വിഭാഗം ഉൾപ്പെടെ മാറുന്നു

idukki news
SHARE

നെടുങ്കണ്ടം ∙  ജില്ലാ ആശുപത്രിയുടെ നിർമാണത്തിന്റെ ഭാഗമായി നെടുങ്കണ്ടം താലൂക്ക് ആശുപത്രി കെട്ടിടത്തിലെ  ഒപി. വിഭാഗം, ആശുപത്രി ഓഫിസ്, മരുന്നുകളുടെ സൂക്ഷിക്കൽ, കാരുണ്യ ഫാർമസി, കാന്റീൻ എന്നിവ ബ്ലോക്ക് പഞ്ചായത്ത് കെട്ടിടത്തിന് സമീപത്തെ കെട്ടിടത്തിലേക്കും മാറ്റും. പുതിയ കെട്ടിടം നിർമാണം  25ന് ‘ഹൈറ്റ്‌സി’ന് വിട്ടുനൽകുവാനും  കഴിഞ്ഞ ദിവസം എച്ച്എംസി യോഗത്തിൽ തീരുമാനമായി. ഇതോടെ താലൂക്ക് ആശുപത്രി പരിസരത്തെ മോർച്ചറിയും മാറ്റും. കല്ലാർ പട്ടം കോളനി പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെ മോർച്ചറി ഉപയോഗത്തിനായി ഒരുങ്ങുന്നു.

നെടുങ്കണ്ടം താലൂക്ക് ആശുപത്രിയെ ജില്ലാ ആശുപത്രിയായി ഉയർത്തുന്നതിന്റെ ഭാഗമായി പോസ്റ്റ്മോർട്ടം യൂണിറ്റ് മുണ്ടിയെരുമയിലെ കല്ലാർ പട്ടംകോളനി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേയ്ക്ക് മാറ്റുന്നത്.   താലൂക്ക് ആശുപത്രിയുടെ ഒപിയോട് ചേർന്ന് നിർമിച്ചിരിക്കുന്ന മോർച്ചറി ജില്ലാ ആശുപത്രിയുടെ പുതിയ ബ്ലോക്കുകൾ നിർമ്മിക്കുന്നതിന്റെ ഭാഗമായി പൊളിച്ച് നീക്കപ്പെടും. ഇതിനെ തുടർന്നാണ് 1970-ൽ നിർമിച്ച് പോസ്റ്റ്മോർട്ടം നടത്തി വന്നിരുന്ന കല്ലാർ പട്ടംകോളനി പിഎച്ച്‌സിയുടെ യൂണിറ്റ് അറ്റകുറ്റപ്പണി പുർത്തിയാക്കി നവീകരിക്കാൻ തീരുമാനിച്ചത്.

പാമ്പാടുംപാറ പഞ്ചായത്തിന്റെ കീഴിലുള്ള മുണ്ടിയെരുമയിലെ പിഎച്ച്സിയിലെ ഡോ.വി.കെ. പ്രശാന്തിന് പോസ്റ്റ്മോർട്ടം ചെയ്യുന്നതിനുള്ള യോഗ്യതയുണ്ട്. അതിനാൽ തന്നെ ജില്ലാ ആശുപത്രിയിലെ നിർമാണ കാലയളവിൽ വേണ്ടി വരുന്ന പോസ്റ്റ്മോർട്ടം ഇവിടെ നടത്തുവാനും കഴിയും. 40 വർഷത്തോളമായി ഉപയോഗിക്കാതെ കിടന്ന മോർച്ചറിയാണ് നവീകരിക്കുന്നത്. ഉപയോഗമില്ലാത്തതിനാൽ കെട്ടിടം ജീർണിച്ച നിലയിലാണ്. വാതിലുകൾ പൊട്ടിയും: ജനലുകൾ തകർന്ന നിലയിലാണ്. മോർച്ചറി നവികരിക്കുകയും ഇൻക്വസ്റ്റ് റൂം,  വിശ്രമിക്കുവാനുള്ള സൗകര്യം എന്നിവ അടിയന്തരമായി ഒരുക്കണം.

വാഹനങ്ങൾ കയറി വരുന്നതിനുള്ള  സൗകര്യവും ലഭ്യമാക്കണം. 1980 വരെയുള്ള കാലയളവിൽ വരെ ഇവിടെ ഡോ. മാത്യുവിന്റെ നേത്യത്വത്തിൽ പോസ്റ്റ്മാർട്ടം നടത്തിയിരുന്നു. 1956-ൽ കല്ലാർ പട്ടം കോളനി രൂപികരണ കാലയളവിൽ പ്രവർത്തനം ആരംഭിച്ച പ്രാഥമിക ആരോഗ്യകേന്ദ്രമാണ് മുണ്ടിയെരുമയിലേത്. കിടത്തി ചികിത്സവരെ ഉണ്ടായിരുന്ന ഈ പിഎച്ച്‌സിയിൽ അടിയന്തര ഘട്ടങ്ങളിൽ പ്രസവം വരെ നടത്തിയിട്ടുണ്ട്. ഒരു കാലത്ത് ഉപ്പുതറയിലും മുണ്ടിയെരുമയിലും മാത്രമായിരുന്നു ആരോഗ്യ കേന്ദ്രങ്ങൾ ഉണ്ടായിരുന്നത്. അതിനാൽ തന്നെ ഹൈറേഞ്ചുകാർ ഏറെ ആശ്രയിച്ചിരുന്ന ആരോഗ്യകേന്ദ്രമായിരുന്നു കല്ലാർ പട്ടം കോളനി പിഎച്ച്‌സി.

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama