go

ഇവിടെ ബസ് സ്റ്റാൻഡ് ഉദ്ഘാടനം കാത്തുനിൽക്കുന്നു

idukki news
നിർമാണം പൂർത്തിയായി ഒൻപത് വർഷമായിട്ടും ഉദ്ഘാടനം ചെയ്യാതെ കിടക്കുന്ന തോപ്രാംകുടി ബസ് സ്റ്റാൻഡ്
SHARE

തോപ്രാംകുടി ∙ വാത്തിക്കുടി പഞ്ചായത്തിലെ തോപ്രാംകുടിയിൽ ഒരു കോടിയിലധികം രൂപ ചെലവഴിച്ച് നിർമിച്ച ബസ് സ്റ്റാൻഡ് ഉദ്ഘാടനം കാത്ത് നിൽക്കാൻ തുടങ്ങിയിട്ട് ഒൻപത് വർഷം. നിർമാണം പൂർത്തിയായ ബസ് സ്റ്റാൻഡ് ഉദ്ഘാടനം കാത്തിരിക്കുമ്പോൾ കടത്തിണ്ണ ബസ് കാത്തിരിപ്പു കേന്ദ്രം ആക്കിയിരിക്കുകയാണ് യാത്രക്കാർ. മുരിക്കാശ്ശേരി,കട്ടപ്പന,ഇടുക്കി,അടിമാലി എന്നിവിടങ്ങളിലേക്ക് നിരന്തരം ബസ് സർവീസ് നടക്കുന്ന ഹൈറേഞ്ചിലെ പ്രധാന കേന്ദ്രമാണ് തോപ്രാംകുടി. ബസുകൾ റോഡരികിൽ നിർത്തി യാത്രക്കാരെ കയറ്റി ഇറക്കുമ്പോൾ കടത്തിണ്ണയിൽ നിൽക്കുന്ന യാത്രക്കാർ ടൗണിലൂടെ തലങ്ങും വിലങ്ങും ഓടുന്നത്

അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. ഇതിനു പരിഹാരം വേണമെന്ന നാട്ടുകാരുടെ നിരന്തരമായ ആവശ്യത്തെ തുടർന്നാണ് പുതിയ ബസ് സ്റ്റാൻഡ് നിർമിക്കുവാൻ പഞ്ചായത്ത് തീരുമാനിച്ചത്. ബസ് സ്റ്റാൻഡിന് ആയി ടൗണിനു സമീപം സ്വകാര്യ വ്യക്തി 50 സെന്റ് സ്ഥലം സൗജന്യമായി നൽകിയതോടെ കാര്യങ്ങൾ വേഗത്തിലായി. തുടർന്ന് പഞ്ചായത്ത് 2010ൽ ലക്ഷങ്ങൾ ചെലവഴിച്ച് ബസ് സ്റ്റാൻഡും ബസ് കാത്തിരിപ്പ് കേന്ദ്രവും ഇതോടൊപ്പം ശുചിമുറിയും നിർമിച്ചു.

എന്നാൽ നിർമാണം പൂർത്തിയായപ്പോൾ ഉദ്ഘാടനം നടത്താതെ വർഷങ്ങളായി കാട് കയറി കിടക്കാനായിരുന്നു നാട്ടുകാരുടെ സ്വപ്ന പദ്ധതിക്ക് യോഗം. ഈ സാഹചര്യം നിലനിൽക്കെ റോഷി അഗസ്റ്റിൻ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 30 ലക്ഷം രൂപ ചെലവഴിച്ച് ബസ് സ്റ്റാൻഡിൽ 2017ൽ ഷോപ്പിങ് കോംപ്ലക്സും നിർമിച്ചു. എന്നാൽ വൈദ്യുതിയും ശുദ്ധജലവും ശുചിമുറിയും ഷോപ്പിങ് കോംപ്ലക്സും ബസ് കാത്തിരുപ്പ് കേന്ദ്രവും എല്ലാം ആയിട്ടും ബസ് സ്റ്റാൻഡ് ഉദ്ഘാടനം നടത്തി വിട്ടു നൽകാത്തതിൽ നാട്ടുകാർക്ക് അമർഷമുണ്ട്

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama