go

ഞങ്ങൾ ജനപ്രതിനിധികളുടെ ഓണമോ? ദാ ഇങ്ങനെ!

Idukki News
SHARE

നാടെങ്ങും ഐശ്വര്യത്തിന്റെ പൊന്നോണം ആഘോഷിക്കുന്നു.  ജില്ലയിലെ ജനപ്രതിനിധികളുടെ ഓണം ദാ ഇങ്ങനെ:   

എം.എം. മണി, മന്ത്രി 

ഇത്തവണ ഓണം തിരുവനന്തപുരത്തെ മന്ത്രി വസതിയായ സാനഡുവിൽ. അനിയന്റെ ഭാര്യ സമീപകാലത്തു മരിച്ചതിനാൽ കാര്യമായ ആഘോഷങ്ങളില്ല. പാലാ തിരഞ്ഞെടുപ്പ്  ചുമതല ഉള്ളതിനാൽ കുടുംബാംഗങ്ങളോടൊപ്പം സാധാരണ രീതിയിലുള്ള ഓണാഘോഷം മാത്രം. കഴിഞ്ഞ ദിവസം സ്റ്റാഫുകൾക്കെല്ലാം മന്ത്രി മന്ദിരത്തിൽ ഓണസദ്യ  നൽകിയിരുന്നു.

ഡീൻ കുര്യാക്കോസ് എംപി ‌

Idukki News

ലോക്സഭാംഗമായ ശേഷമുള്ള ആദ്യ ഓണം  പൈങ്ങോട്ടൂർ കുളപ്പുറത്ത് തറവാട്ടിൽ മാതാപിതാക്കൾക്കും ഭാര്യയ്ക്കും മറ്റ് കുടുംബാംഗങ്ങളുടെയും ഒപ്പം  ആഘോഷിക്കും.  വലിയ ആഘോഷ പരിപാടികൾ ഇല്ല. 

പി.ജെ.ജോസഫ് എംഎൽഎ, തൊടുപുഴ

Idukki News

ഭാര്യ ഡോ.ശാന്തയ്ക്കും  മക്കൾക്കും കൊച്ചുമക്കൾക്കും ഒപ്പം ഓണാഘോഷം കാക്കനാട് താമസിക്കുന്ന മകൾ യമുനയുടെ വസതിയിൽ. എറണാകുളത്ത് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഭാര്യ ഡോ.ശാന്ത മകൾ യമുനയുടെ വസതിയിൽ  വിശ്രമത്തിൽ ആണ്. അതിനാലാണ് ഓണാഘോഷം അവിടെ ആക്കിയത്. മുൻ വർഷങ്ങളിൽ എല്ലാം പുറപ്പുഴയിലെ വസതിയിലായിരുന്നു  ഓണാഘോഷം. 

റോഷി അഗസ്റ്റിൻ എംഎൽഎ,  ഇടുക്കി

Idukki News

രാഷ്ട്രീയ ഗുരുനാഥൻ ആയിരുന്ന കെ.എം.മാണിയുടെ നിര്യാണത്തിനു ശേഷമുള്ള ആദ്യത്തെ ഓണത്തിന് ആഘോഷങ്ങളില്ല. പള്ളിയിലെ കല്ലറയിൽ പ്രാർഥിച്ചതിനു ശേഷം കെ.എം. മാണിയുടെ വീട്ടിലെത്തി കുടുംബാംഗങ്ങൾക്കൊപ്പം ഭക്ഷണം കഴിക്കും. പിന്നെ പാലായിലെ തിരഞ്ഞെടുപ്പ് തിരക്കിലേക്ക്. 

ഇ.എസ്.ബിജിമോൾ  എംഎൽഎ, പീരുമേട്

Idukki News

 കുടുംബ സുഹൃത്തായ അഭിഭാഷകൻ എ.വൈ.ജയരാജിന്റെ മകന്റെ വണ്ടിപ്പെരിയാർ അസംപ്ഷൻ ദേവാലയത്തിൽ നടക്കുന്ന വിവാഹത്തിൽ പങ്കെടുക്കുകയാണ് പ്രധാന പരിപാടി. ബാക്കി സമയം കുടുംബാംഗങ്ങൾക്കൊപ്പം ചെലവഴിക്കും.

എസ്.രാജേന്ദ്രൻ  എംഎൽഎ, ദേവികുളം

Idukki News

 തിരുവോണ നാളിൽ അതിഥികളുമൊത്ത് വീട്ടിൽ ഓണ സദ്യ ഉണ്ണുന്നതിനൊപ്പം ഭവന സന്ദർശനം, കിടപ്പ് രോഗികളെ സന്ദർശിക്കൽ എന്നിവയാണ് പ്രധാന പരിപാടികൾ. രാവിലെ ഭവന സന്ദർശനത്തിന് ശേഷം ഉച്ചയ്ക്ക് വീട്ടിലെത്തി ആ സമയത്ത് കാണാൻ എത്തുന്ന അതിഥികളുമൊത്ത് ഓണ സദ്യ കഴിക്കും. തുടർന്നാണ് മണ്ഡലത്തിലെ ചില കിടപ്പ് രോഗികളെ സന്ദർശിക്കുന്നത്.

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama