go

കസ്റ്റഡിയിലെടുത്ത യുവാവിനെ മർദിച്ചതായി പരാതി

Idukki News
നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സണ്ണി
SHARE

നെടുങ്കണ്ടം ∙ കുടുംബ പ്രശ്നവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത യുവാവിനെ കട്ടപ്പന പൊലീസും റിമാൻഡിൽ കഴിയവെ പീരുമേട് ജയിൽ ഉദ്യോഗസ്ഥരും മർദിച്ചെന്ന് പരാതി.  പൊലീസിനെ മർദിച്ചെന്ന കേസ് ചുമത്തിയെന്നും ആരോപണം. തോക്കുപാറ പുതുവാ വീട്ടിൽ സണ്ണി തോമസാണ്(38)  വാരിയെല്ലിന് പൊട്ടലും വയറിനും, കഴുത്തിനും ക്ഷതവുമേറ്റ നിലയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്.

സണ്ണിയുടെ മാതാപിതാക്കൾ മുഖ്യമന്ത്രിക്കും, ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും പരാതി നൽകി.   കട്ടപ്പന പൊലീസ് സണ്ണിയുടെ മൊഴി രേഖപ്പെടുത്തി.  കുടുംബ പ്രശ്നങ്ങൾ മൂലം പിണങ്ങിപ്പോയ ഭാര്യയെയും കുട്ടികളെയും തിരികെ വിളിക്കുന്നതിനായി കഴിഞ്ഞ മാസം  20 ന് വൈകിട്ട് ഭാര്യാ വീട്ടിലെത്തി മക്കളെയും കൂട്ടി മടങ്ങും വഴിയാണ് ഈട്ടിത്തോപ്പിനു സമീപം  കട്ടപ്പന പൊലീസ് സണ്ണിയെയും മൂന്നു മക്കളെയും കസ്റ്റഡിയിൽ എടുത്തത്. പൊലീസുകാരെ ആക്രമിച്ചു എന്നു കേസെടുത്ത് റിമാൻഡ് ചെയ്തു. സ്റ്റേഷനിലും  മജിസ്‌ട്രേട്ടിനോടും  മർദനമേറ്റ കാര്യം പറഞ്ഞിരുന്നതായി സണ്ണി പറയുന്നു.

സബ്ജയിലിലെത്തിച്ചപ്പോൾ ജയിൽ ഉദ്യോഗസ്ഥരും മർദിച്ചു. സെപ്റ്റംബർ 5ന് ജാമ്യം ലഭിച്ചു. ജാമ്യവ്യവസ്ഥ പ്രകാരം കട്ടപ്പന സ്റ്റേഷനിൽ ഹാജരായി മടങ്ങും വഴി ശാരീരിക അസ്വസ്ഥത മൂലം നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. എന്നാൽ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് കട്ടപ്പന എസ്.ഐ. സന്തോഷ് സജീവ് പറഞ്ഞു. അറസ്റ്റ് അടക്കമുള്ള നടപടികളെല്ലാം മേലുദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ നിയമപരമായാണ് ചെയ്തതെന്നും എസ്ഐ പറഞ്ഞു. 

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama