go

പ്രതീക്ഷയുണ്ട്; ആശങ്കയുണ്ട്; ഞങ്ങൾക്ക് ഈ ഓണക്കാലത്ത്

Idukki News
SHARE

കട്ടപ്പന ∙ പൂവും പഴവും പായസവും ഓണപ്പുടവയും മാത്രമല്ല ഓണം. എല്ലാ വിഭാഗക്കാർക്കും പ്രതീക്ഷയുടെ കാലം കൂടെയാണ്. എല്ലാവരും ഓണാഘോഷങ്ങൾക്കൊരുങ്ങുമ്പോൾ അതിന്റെ മെച്ചം ഓട്ടോ ‍ഡ്രൈവർ മുതൽ സിനിമാ തിയേറ്ററിലെ കപ്പലണ്ടി വിൽപനക്കാരനുവരെ ഉണ്ടാകും.

വിവിധ മേഖലകളിലുള്ളവരുടെ ഓണം ഇങ്ങനെ, 

തേടിയെത്തും ഭാഗ്യം-  വി.ജി.വിജയൻ, ലോട്ടറി കച്ചവടക്കാരൻ

Idukki News

ഓണത്തിരക്ക് വർധിച്ചു. കൂടുതൽ ആളുകൾ ലോട്ടറി എടുക്കാൻ എത്തുന്നുണ്ട്. തിരുവോണം ബമ്പർ 12 കോടി രൂപയാക്കിയതിനാൽ അതിന്റെ വിൽപനയും മെച്ചപ്പെട്ടിട്ടുണ്ട്. 

ഗതാഗതക്കുരുക്കിലെ ഓണം- രജനി രാജേഷ് ,ഓട്ടോറിക്ഷ ഡ്രൈവർ

Idukki News

വാഹനങ്ങളുടെ എണ്ണം വർധിച്ചതോടെ ഓട്ടം കുറഞ്ഞു. ഓണത്തിരക്കിൽ ഗതാഗതക്കുരുക്കും ബാധിക്കുന്നു. 5 മിനിറ്റുകൊണ്ടു പോയിട്ടു വരാവുന്ന ഓട്ടത്തിനുപോലും 15 മിനിറ്റ് പാഴാക്കേണ്ട സ്ഥിതിയാണ്. അനധികൃത ഓട്ടോറിക്ഷകളുടെ എണ്ണം വർധിക്കുന്നു. എങ്കിലും ഓണത്തിനിടയിലെ ഓട്ടത്തിനൊരു സന്തോഷമുണ്ട്. 

തുന്നൽത്തിരക്ക്-  സ്മിത ബിനോജ്, തയ്യൽ കട ഉടമ

Idukki News

റെഡിമെയ്ഡ് വസ്ത്രങ്ങളുടെ കാലമാണെങ്കിലും തയ്യലിന് കുറവില്ല.മുതിർന്നവരുടെ വസ്ത്രങ്ങളാണ് കൂടുതലായി തയ്ക്കാൻ എത്തുന്നത്. എങ്കിലും മുൻവർഷത്തെ അപേക്ഷിച്ച് ഇത്തവണ തിരക്കിൽ അൽപം കുറവ് ഉണ്ട്. 

ആഘോഷഭാരം - ടി.എം. സലിം , ചുമട്ടുതൊഴിലാളി

Idukki News

പണ്ടൊക്കെ ഓണക്കാലം ജോലി കൂടുതലുള്ള സമയമായിരുന്നു. ലോഡ് കണക്കിനു ശർക്കരയും മറ്റും അക്കാലത്ത് എത്തിയിരുന്നു. ഇത്തവണ ഓണത്തിനു വ്യാപാര സ്ഥാപനങ്ങളിലേക്കു കാര്യമായ ലോഡ് എത്തിയില്ല. അതേസമയം ഇപ്പോൾ പണി കുറവാണെങ്കിലും, കാര്യമായ ബുദ്ധിമുട്ട് നേരിടുന്നില്ല.

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama