go

മൂന്നാർ–ദേവികുളം ഗ്യാപിൽ മലയിടിച്ചിൽ; 2 പേരെ കാണാതായി

1} കൊച്ചി–ധനുഷ്കോടി ദേശീയ പാതയിൽ നവീകരണ ജോലികൾ പുരോഗമിക്കുന്ന മൂന്നാർ–ദേവികുളം ഗ്യാപ് റോഡിൽ ഇന്നലെ വൈകിട്ട് ഉണ്ടായ മലയിടിച്ചിൽ തകർന്ന ടിപ്പർ. 2} കൊച്ചി–ധനുഷ്കോടി ദേശീയ പാതയിൽ നവീകരണ ജോലികൾ പുരോഗമിക്കുന്ന മൂന്നാർ–ദേവികുളം ഗ്യാപ് റോഡിൽ ഇന്നലെ വൈകിട്ട് ഉണ്ടായ മലയിടിച്ചിൽ.
1} കൊച്ചി–ധനുഷ്കോടി ദേശീയ പാതയിൽ നവീകരണ ജോലികൾ പുരോഗമിക്കുന്ന മൂന്നാർ–ദേവികുളം ഗ്യാപ് റോഡിൽ ഇന്നലെ വൈകിട്ട് ഉണ്ടായ മലയിടിച്ചിൽ തകർന്ന ടിപ്പർ. 2} കൊച്ചി–ധനുഷ്കോടി ദേശീയ പാതയിൽ നവീകരണ ജോലികൾ പുരോഗമിക്കുന്ന മൂന്നാർ–ദേവികുളം ഗ്യാപ് റോഡിൽ ഇന്നലെ വൈകിട്ട് ഉണ്ടായ മലയിടിച്ചിൽ.
SHARE

മൂന്നാർ ∙ കൊച്ചി–ധനുഷ്കോടി ദേശീയപാതയിൽ നവീകരണ ജോലികൾ പുരോഗമിക്കുന്ന മൂന്നാർ–ദേവികുളം ഗ്യാപിൽ ഉണ്ടായ മലയിടിച്ചിലിനെ തുടർന്നു 2 പേർ മണ്ണിനടിയിൽ പെട്ടതായി സംശയം.സംഭവത്തിൽ 2 പേർക്കു പരുക്കേറ്റു. ഇവിടെ ജോലിയിൽ ഏർപ്പെട്ടിരുന്ന ടിപ്പറിന്റെയും മണ്ണുമാന്തി യന്ത്രത്തിന്റെയും ഡ്രൈവർമാരായ തമിഴരശൻ, മറ്റൊരു ഡ്രൈവർ എന്നിവരെ ആണു കാണാതായത്.

മലയിടിച്ചിലിനെ തുടർന്നു തൊഴിലാളിയായ പാൽരാജ് (45), മറ്റൊരു ടിപ്പർ ലോറി ഡ്രൈവർ സുബൈർ (34) എന്നിവർക്കാണ് പരുക്കേറ്റത്. പാൽരാജിനെ മൂന്നാർ ടാറ്റാ ജനറൽ ആശുപത്രിയിലും സുബൈറിനെ രാജകുമാരി ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് 5.15 ന് ഉണ്ടായ മലയിടിച്ചിലിൽ ഇവിടെ ഉണ്ടായിരുന്ന ലോറിയും മണ്ണുമാന്തിയന്ത്രവും 100 അടിയോളം താഴ്ചയുള്ള കൊക്കയിലേക്കു പതിച്ചു. 

ഇതിൽ ഉണ്ടായിരുന്ന ഡ്രൈവർമാരെയാണ് കാണാതായത്. ഇരുട്ടും കനത്ത മഴയും മൂടൽ മഞ്ഞും ആയതിനാലും വീണ്ടും മലയിടിച്ചിലിനു സാധ്യത ഉള്ളതിനാലും രാത്രിയിൽ ഇവിടെ തിരച്ചിൽ അസാധ്യമാണ്. ഇക്കാരണത്താൽ ഇന്നലെ രാത്രി തിരച്ചിൽ നടത്താനായില്ല. പൊലീസും അഗ്നിശമനസേനയും സ്ഥലത്ത് എത്തി. ഇന്ന് രാവിലെ തിരച്ചിൽ ആരംഭിക്കും. 

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama