go

പോകരുതേ ടീച്ചറെന്നു വിദ്യാർഥികൾ അപേക്ഷിച്ച സംഭവം; ആ ടീച്ചർ പറയുന്നു

1} പുറത്താക്കിയതിനെത്തുടർന്ന് അധ്യാപിക കെ.ആർ അമൃത സ്കൂളിനു പുറത്ത് വാഹനത്തിലിരുന്ന് പൊട്ടിക്കരയുന്നു.  2 } കരിങ്കുന്നം ഗവ. എൽപി സ്കൂളിൽ നിന്നു പുറത്താക്കിയ അധ്യാപിക അമൃത സ്കൂളിൽ നിന്നു പുറത്തേക്കു പോകുമ്പോൾ വിതുമ്പുന്ന വിദ്യാർഥികൾ.ചിത്രം : മനോരമ
1} പുറത്താക്കിയതിനെത്തുടർന്ന് അധ്യാപിക കെ.ആർ അമൃത സ്കൂളിനു പുറത്ത് വാഹനത്തിലിരുന്ന് പൊട്ടിക്കരയുന്നു. 2 } കരിങ്കുന്നം ഗവ. എൽപി സ്കൂളിൽ നിന്നു പുറത്താക്കിയ അധ്യാപിക അമൃത സ്കൂളിൽ നിന്നു പുറത്തേക്കു പോകുമ്പോൾ വിതുമ്പുന്ന വിദ്യാർഥികൾ.ചിത്രം : മനോരമ
SHARE

തൊടുപുഴ ∙പഠിപ്പിക്കുന്ന 13–ാമത്തെ സ്കൂളാണിത്. ഇതുവരെ ഒരു കുഞ്ഞുപോലും പരാതി പറഞ്ഞിട്ടില്ല. ഇനി ഒരു ജോലി എന്നതുപോലും ഞാൻ സ്വപ്നം കാണുന്നില്ലെന്നും അമ‍ൃത.  കരിങ്കുന്നം  ഗവ. എൽപി സ്കൂളിലെ താൽക്കാലിക അധ്യാപിക തൊടുപുഴ ആനക്കൂട് സ്വദേശി കെ.ആർ. അമൃതയെ തൊടുപുഴ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ എ.അപ്പുണ്ണി ഉത്തരവിലൂടെ പുറത്താക്കുകയായിരുന്നു.

‘പോകരുതേ ടീച്ചർ...’ തേങ്ങിക്കരഞ്ഞ് വിദ്യാർഥികൾ അപേക്ഷിച്ചപ്പോൾ സ്കൂളിന്റെ പടിയിറങ്ങുകയായിരുന്നു അമൃത. കുട്ടികൾ കൂട്ടത്തോടെ കരഞ്ഞ് പ്രധാന ഗേറ്റിലേക്കോടി വന്നത് നാടകീയ രംഗങ്ങൾക്കിടയായി, ഈ ദൃശ്യങ്ങൾ വൈറലായിരുന്നു. കുട്ടികളെ അമൃത മാനസികമായി പീഡിപ്പിക്കുന്നുവെന്നാരോപിച്ച് ചില കുട്ടികളുടെ രക്ഷിതാക്കൾ വിദ്യാഭ്യാസ ഉപഡയറക്ടർക്കു വ്യാഴാഴ്ച പരാതി നൽകിയിരുന്നു.

അമൃതയെ കൂടാതെ സ്കൂളിലെ പ്രധാനാധ്യാപിക പി.എസ്. ഗീതയും താൽക്കാലിക അധ്യാപിക ജിനില കുമാറും കുട്ടികളെ മാനസികമായി പീഡിപ്പിക്കുന്നുവെന്നും പരാതിയിൽ ആരോപിച്ചിരുന്നു. തുടർന്ന് പ്രധാനാധ്യാപിക ഗീതയെ  ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ ഇന്നലെ സസ്പെൻഡ് ചെയ്യുകയും അമൃതയെയും ജിനില കുമാറിനെയും പുറത്താക്കുകയും ചെയ്തു.

ഉത്തരവ് വാങ്ങിയ ശേഷം ക്ലാസിലെത്തിയ അമൃത പൊട്ടിക്കരഞ്ഞു. ടീച്ചർ പോകരുതെന്നു പറഞ്ഞ് കുട്ടികൾ വളഞ്ഞതോടെ അമൃത ക്ലാസിൽ നിന്നു പുറത്തിറങ്ങി. ഇതിനിടെ സ്കൂളിലെ ചില അധ്യാപികമാർ അമൃതയുടെ അടുത്തെത്തി പരുഷമായി സംസാരിച്ചു. ഈ സമയം ചില പിടിഎ അംഗങ്ങൾ സ്കൂളിലെത്തി അമ‍ൃതയെ കൂവി വിളിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു.

പിടിഎ അംഗങ്ങളുടെ അധിക്ഷേപത്തിൽ മനം നൊന്ത് അമൃത സ്കൂളിനു പുറത്തേക്ക് ഓടിയപ്പോൾ കുട്ടികളും പ്രധാന ഗേറ്റ് വരെ എത്തി. കരഞ്ഞത് മൂന്നാം ക്ലാസിലെയും നാലാം ക്ലാസിലെയും കുട്ടികളാണെന്നും ഇൗ ടീച്ചർ ആ ക്ലാസുകളിൽ പഠിപ്പിക്കുന്നില്ലെന്നുമാണ് പി‌ടിഎ ഭാരവാഹികളുടെ വാദം.

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama