go

ചെറുതോണി, കല്ലാർ, ഇരട്ടയാർ ഡാം ; ആദ്യ സൈറൺ മുഴങ്ങി

idukki-cheruthoni-irattayar-dam
ചെറുതോണി അണക്കെട്ടിൽ സ്ഥാപിച്ച സൈറണിന്റെ സ്വിച്ച് ഓൺ കർമം കെഎസ്ഇബി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ കെ. ശിവരാമൻ നിർവഹിക്കുന്നു
SHARE

ചെറുതോണി ∙ ജില്ലയിലെ അണക്കെട്ടുകളിൽ അപായ സൈറൺ സ്ഥാപിക്കുന്ന നടപടിക്രമങ്ങൾക്ക് തുടക്കമായി. ആദ്യഘട്ടത്തിൽ ഇടുക്കി ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായ ചെറുതോണി അണക്കെട്ട് , കല്ലാർ, ഇരട്ടയാർ എന്നിവിടങ്ങളിൽ സ്ഥാപിച്ച സൈറൺ ഇന്നലെ മുഴങ്ങി. പ്രധാന അണക്കെട്ടുകൾ തുറക്കേണ്ട സാഹചര്യം ഉണ്ടായാൽ  ജനങ്ങൾക്ക് അറിയിപ്പു നൽകുകയാണ് ലക്ഷ്യം.  അണക്കെട്ടിന്റെ ഷട്ടർ ഭാഗത്തോടു ചേർന്നുള്ള കൺട്രോൾ റൂമിലാണ് സൈറൺ സ്ഥാപിച്ചിരിക്കുന്നത്. 

2018ൽ ഡാം തുറക്കേണ്ടി വന്നപ്പോൾ ഇടുക്കി അണക്കെട്ട് നിർമാണ ഘട്ടത്തിൽ ജോലി സമയം അറിയിക്കുന്നതിനു വാഴത്തോപ്പ് വഞ്ചിക്കവലയിൽ സ്ഥാപിച്ചിരുന്ന കെഎസ്ഇബിയുടെ സൈറണിൽ നിന്നാണ് അപായ സൂചന നൽകിയത്. ട്രയൽ റണ്ണിന്റെ സ്വിച്ച് ഓൺ കർമം കെഎസ്ഇബി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ കെ. ശിവരാമൻ നിർവഹിച്ചു. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ പി.ബി. സജീവൻ, അസിസ്റ്റന്റ് എൻജിനീയർ ലാലി പി. ബിജു, കൊച്ചിൻ ഫയർ ടെക് കമ്പനി പ്രൊജക്ട് മാനേജർ അബൂബക്കർ സിദ്ദിഖ് എന്നിവർ സന്നിഹിതരായിരുന്നു.

കേൾക്കേണ്ടത് 5 കിലോമീറ്റർ ; ഇന്നലെ കേട്ടത് 2 കിലോമീറ്റർ  

കൊച്ചിൻ ഫയർ ടെക് കമ്പനി ആണ് സൈറൺ നിർമാതാക്കൾ. ഒരോന്നിനും 77,000 രൂപ വീതമാണ് നിർമാണ കമ്പനിക്ക് നൽകേണ്ടത്. അണക്കെട്ടിന്റെ പരിസരത്ത് 5 കിലോമീറ്റർ ദൂരം വരെ ഇതിന്റെ ശബ്ദം കേൾക്കാൻ കഴിയുമെന്ന് കെഎസ്ഇബി റിസർച് വിഭാഗം അധികൃതർ പറയുന്നു. എന്നാൽ ഇന്നലെ നടന്ന ട്രയൽ റണ്ണിന്റെ മുഴക്കം അണക്കെട്ടിന്റെ 2 കിലോമീറ്റർ ചുറ്റുവട്ടത്ത് മാത്രമേ   എത്തിയുള്ളൂ എന്ന് നാട്ടുകാർ. 

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama