go

ചികിത്സിക്കാൻ ഡോക്ടറില്ല; പരുക്കേറ്റ കറവപ്പശു അറവുശാലയ്ക്ക്

idukki-kovilkkadavu-vetinary-hospital
അത്യാവശ്യ ഘട്ടങ്ങളിൽ ഡോക്ടറുടെ സേവനം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് അഞ്ചുനാട്ടിലെ ക്ഷീരകർഷകർ കോവിൽക്കടവിലെ മൃഗാശുപത്രി ഉപരോധിക്കുന്നു.
SHARE

മറയൂർ ∙ കാലൊടിഞ്ഞ കറവ പശുവിനെ ചികിത്സിക്കാൻ ഡോക്ടറില്ലാത്തതിനാൽ അറവുശാലയ്ക്ക് നൽകി വീട്ടമ്മ. കാന്തല്ലൂർ കട്ടിയനാട് സ്വദേശി തങ്കം ആണ് കാലൊടിഞ്ഞ തന്റെ പശുവിനെ ചികിത്സിക്കാൻ ആളില്ലാത്തതിനാൽ അറവുശാലയ്ക്ക് വിറ്റത്. കാന്തല്ലൂരിലും മറയൂരിലും മൃഗാശുപത്രിയുണ്ടെങ്കിലും രണ്ടിടങ്ങളിലും ഡോക്ടർമാരില്ല. 

ഭർത്താവ് ഉപേക്ഷിച്ച തങ്കത്തിനും രണ്ട് കുട്ടികൾക്കും ഉപജീവന മാർഗം പാൽ വിറ്റ് കിട്ടുന്ന പണം മാത്രമാണ്. ഇതിൽ രണ്ട് പശുക്കളിലൊന്നിനെ ആണു ഇന്നലെ പരുക്കേറ്റതിനെ തുടർന്ന് ഇറച്ചിക്കടയ്ക്ക് നൽകേണ്ടി വന്നത്. 75000 രൂപ മുടക്കി വാങ്ങിയ പശുവിനെയാണ് ഇറച്ചി വില 7000 രൂപയ്ക്ക് വിൽക്കേണ്ടി വന്നതെന്ന് തങ്കം പറഞ്ഞു. 

മൃഗാശുപത്രി ഉപരോധിച്ചു

അഞ്ചുനാട്ടിലെ ക്ഷീരകർഷകർ അത്യാവശ്യ ഘട്ടങ്ങളിൽ ഡോക്ടറുടെ സേവനം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കോവിൽക്കടവിലെ മൃഗാശുപത്രി ഉപരോധിച്ചു. കാന്തല്ലൂർ മറയൂർ പഞ്ചായത്തുകളിലായി ആയിരത്തോളം ക്ഷീര കർഷകരാണ് ഉള്ളത്. ഇരുപഞ്ചായത്തുകളിലും മൃഗാശുപത്രി ഉണ്ടെങ്കിലും മറയൂരിൽ മാത്രമേ ഡോക്ടറുള്ളൂ. 

ഇവിടത്തെ ഡോക്ടറും പരിശീലനത്തിന്റെ ഭാഗമായി പോയതിനാൽ ഒരുമാസമായി ആശുപത്രിയിൽ ആളില്ല. ഇതിൽ പ്രതിഷേധിച്ചാണ് ക്ഷീരകർഷകർ ഒന്നടങ്കം മൃഗാശുപത്രി ഉപരോധിച്ചത്. ഭൂരിഭാഗം പേരും കന്നുകാലി വളർത്തൽ ആശ്രയിച്ച് ജീവിക്കുന്ന ഇവിടെ സ്ഥിരമായി ഡോക്ടർമാരെയും ആവശ്യത്തിനുള്ള മറ്റു ജീവനക്കാരെയും നിയമിക്കണം എന്നാണ്  ക്ഷീരകർഷകരുടെ ആവശ്യം.

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama