go

മകളോട് അപമര്യാദ; ചെരിപ്പൂരി ബസ് ഡ്രൈവറുടെ കരണത്തടിച്ച് അമ്മ

bus-driver
SHARE

അടിമാലി ∙ മകളോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് അടിമാലി ബസ് സ്റ്റാൻഡിൽ എത്തിയ അമ്മ ചെരിപ്പു കൊണ്ടു ബസ് ഡ്രൈവറുടെ കരണത്തടിച്ചു. തുടർന്നു ജീവനക്കാരും വീട്ടമ്മയും തമ്മിലുണ്ടായ സംഘർഷം പൊലീസ് എത്തിയാണു നിയന്ത്രിച്ചത്. കോതമംഗലം–രാജാക്കാട് റൂട്ടിൽ ഓടുന്ന ഒരു ബസിലെ ജീവനക്കാരുമായാണു സംഘർഷം ഉണ്ടായത്.
ഹൈറേഞ്ചിലെ സ്വകാര്യ സ്ഥാപനത്തിൽ പഠിക്കുന്ന മകളോടു ബസ് ജീവനക്കാർ അപമര്യാദയായി പെരുമാറിയതായി വീട്ടമ്മ പൊലീസിനോടു പറഞ്ഞു.

ബസ് സ്റ്റാൻഡിൽ എത്തി ജീവനക്കാരോട് ഇക്കാര്യം ചോദിച്ചപ്പോൾ തന്നെ ആക്രമിക്കുകയായിരുന്നുവെന്നും അവർ പറഞ്ഞു. എന്നാൽ വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയിട്ടില്ലെന്ന നിലപാടാണു ബസ് ജീവനക്കാരുടേത്. ഇതിനിടെ കേസ് വേണ്ടെന്ന നിലപാട് ഇരുപക്ഷവും സ്വീകരിച്ചതായി പൊലീസ് പറഞ്ഞു. വീട്ടമ്മയുടെ മൊഴി രേഖപ്പെടുത്തിയതായി സിഐ പി.കെ.സാബു അറിയിച്ചു.

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama