go

താപനില 8 ഡിഗ്രി സെൽഷ്യസ്; കുളിരിന്റെ കുപ്പായമണിഞ്ഞ് മൂന്നാർ

munnar
ശൈത്യ കാലത്തിന്റെ വരവറിയിച്ച് കോടമഞ്ഞിൽ മുങ്ങിയ മൂന്നാറിലെ തേയിലത്തോട്ടങ്ങൾ.
SHARE

മൂന്നാർ ∙ മഴ ഒഴിഞ്ഞ് ശൈത്യകാല ആരംഭം ആയതോടെ കുളിരിന്റെ പിടിയിലമർന്ന് മൂന്നാർ. ചൊവ്വാ രാവിലെ 8 ഡിഗ്രി സെൽഷ്യസ് ആയിരുന്നു താപനില. മൂന്നാർ ടൗണിലും സമീപപ്രദേശമായ നല്ലതണ്ണിയിലും കുറഞ്ഞ താപനില രേഖപ്പെടുത്തി. നവംബർ മുതൽ മാർച്ച് വരെയാണു മൂന്നാറിൽ ശൈത്യകാലം. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ അതിശൈത്യം അനുഭവപ്പെടും. ഈ സമയത്തു പല ദിവസങ്ങളിലും താപനില പൂജ്യത്തിലും താഴെയാകും. വിദേശസഞ്ചാരികൾ ആണ് ഈ കാലയളവിൽ കൂടുതലായി എത്തുന്നത്.

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama