go

നിർമാണ ലക്ഷ്യം ആശുപത്രി; പണിതപ്പോൾ സിമന്റ് ഗോഡൗൺ

Idukki news
മാങ്കുളം ആയുർവേദ ഡിസ്പെൻസറിക്കായി ഒരു പതിറ്റാണ്ടു മുൻപ് നിർമിച്ച കെട്ടിടം
SHARE

അടിമാലി ∙ മാങ്കുളം ആയുർവേദ ഡിസ്പെൻസറിക്കായി നിർമിച്ച കെട്ടിടം കരാറുകാരന്റെ സിമന്റ് ഗോഡൗൺ. അന്തരിച്ച സൈമൺ ബ്രിട്ടോ എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽപെടുത്തിയാണ് ഒരു പതിറ്റാണ്ടു മുൻപാണ് പഞ്ചായത്ത് ഓഫിസിന് സമീപം ഡിസ്പെൻസറിക്കായി കെട്ടിടം നിർമിച്ചത്. 7ലക്ഷം രൂപയാണ് ഇതിനായി അനുവദിച്ചു നൽകിയിരുന്നത്. 

നിർമാണ ജോലികളിൽ അപാകത ആരോപിച്ച് പ്രദേശവാസികളായ ചിലർ വിജിലൻസിനു പരാതി നൽകിയതോടെയാണ് കെട്ടിടത്തിന് പൂട്ടു വീണത്.  തുടർ അന്വേഷണത്തിൽ അപാകത ബോധ്യപ്പെട്ടതോടെ ഒരു പതിറ്റാണ്ടായി കെട്ടിടം നാശത്തിൽ ആണ്. ഇതിനിടെയാണ് കരാറുകാരന്റെ സിമന്റ് ഗോഡൗൺ ആയി കെട്ടിടം മാറിയിരിക്കുന്നത്.

ഡിസ്പെൻസറി മഹിള സമാജം കെട്ടിടത്തിൽ

ഇപ്പോൾ അസൗകര്യങ്ങളുടെ നടുവിൽ മുനിപാറയിലെ മഹിളാ സമാജം കെട്ടിടത്തിലാണ് ആയുർവേദ ഡിസ്പെൻസറി പ്രവർത്തിച്ചു വരുന്നത്. പരിമിതമായ സൗകര്യങ്ങൾ മാത്രമാണ് ഇവിടെ ഉള്ളത്. ഇതോടെ ചികിത്സതേടിയെത്തുന്ന രോഗികളും ആശുപത്രി അധിക‍ൃതരും ഒരു പോലെ ദുരിതത്തിൽ ആണ്.  കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട കേസ് വിജിലൻസ് കോടതിയിൽ നില നിൽക്കുന്നതിനാൽ ഇതിന് തീർപ്പ് ഉണ്ടായാൽ മാത്രമാണ് കെട്ടിടം പഞ്ചായത്തിന് ഏറ്റെടുക്കാൻ സാധിക്കുകയുള്ളു എന്ന് പ്രസിഡന്റ് ഷാജി മാത്യു പറഞ്ഞു.

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama