go

വെള്ളപ്പൊക്കം തടയാൻ കയ്യേറ്റം ഒഴിപ്പിക്കണമെന്ന് റിപ്പോർട്ട്

SHARE

പീരുമേട് ∙ റോഡ് പുറമ്പോക്കിലെ കയ്യേറ്റം ഒഴിപ്പിച്ചു മാത്രമെ കോട്ടയം–കുമളി റോഡിലെ വണ്ടിപ്പെരിയാറിൽ കാലവർഷക്കാലത്ത് രൂപപ്പെടുന്ന വെളളപ്പൊക്കം ഇല്ലാതാക്കാൻ കഴിയൂവെന്ന് ചൂണ്ടികാട്ടി കലക്ടർക്ക് ചെറുകിട ജലസേചന വകുപ്പ് (മൈനർ ഇറിഗേഷൻ) റിപ്പോർട്ട് നൽകി . ശക്തമായി മഴ പെയ്യുമ്പോൾ ദേശീയപാതയിൽ ചുരക്കുളം ജംക്‌ഷൻ മുതൽ കിലോമീറ്ററുകളോളം ദൂരം വെളളം കയറി ഗതാഗതം തടസ്സപ്പെടുന്നതിന് ഇടയാക്കുന്നു. 

അന്തർ സംസ്ഥാന ചരക്ക്–വാഹന ഗതാഗതം ദിവസങ്ങളോളം തടസ്സപ്പെടുന്ന അവസ്ഥയ്ക്ക് പരിഹാരം വേണമെങ്കിൽ റോഡ് പുറമ്പോക്കിലെ കയ്യേറ്റം പൂർണമായി ഒഴിപ്പിച്ചു പെരിയാർ–ചോറ്റുപാറ കൈത്തോടിന്റെ വീതി കൂട്ടണമെന്ന് റിപ്പോർട്ട് പറയുന്നു . കഴിഞ്ഞ മഴക്കാലത്ത് ഗതാഗതം തടസ്സപ്പെടാതിരിക്കാൻ 5 കോടി രൂപ ചെലവഴിച്ചു ദേശീയപാത വിഭാഗം റോഡ് നാല് അടിയോളം മണ്ണിട്ട് ഉയർത്തിയിരുന്നു .

എന്നാൽ ഇതിനു ശേഷവും വീണ്ടും വലിയ തോതിൽ റോഡിൽ വെള്ളം കയറുന്നതും ഗതാഗതം തടസ്സപ്പെടുന്നതും ആയിരുന്നു കാഴ്ച. വൻ തുക പാഴായി പോയി സാഹചര്യത്തിലാണ് വെളളക്കെട്ട് മറികടക്കാൻ എന്തു ചെയ്യുണമെന്നതിൽ പഠനം നടത്താൻ ജില്ലാ ഭരണകൂടം മൈനർ ഇറിഗേഷൻ വകുപ്പിനോടു ആവശ്യപ്പെട്ടത്.

റിപ്പോർട്ടിലെ പ്രധാന നിർദേശങ്ങൾ

∙തോടിന്റെ ആഴവും വീതിയും വർധിപ്പിക്കുന്നതിന്റെ ഭാഗമായി രണ്ട് കിലോമീറ്ററോളം ദൂരം 15 മീറ്റർ വീതി കൂട്ടി കൂട്ടി സംരക്ഷിക്കുക .

∙നെല്ലിമല മുതൽ 11 ചെറുകിട പാലങ്ങൾ വീതി കൂട്ടി ഉയർത്തുക .

∙പെരിയാറ്റിലേക്കു ഒഴുകി എത്തുന്ന വെളളവും കൈത്തോട്ടിൽ നിന്നു വെളളവും യോജിക്കുന്ന സ്ഥലത്തെ തടസ്സങ്ങൾ നീക്കി ഒഴുക്ക് സുഗമമാക്കുക.

∙റോഡ് പുറമ്പോക്കിലെ താമസക്കാരെ തങ്കമലയിൽ റവന്യു ഭൂമിയിലേക്കു മാറ്റി പാർപ്പിക്കുന്ന റവന്യു വകുപ്പ് റിപ്പോർട്ട് നടപ്പിലാക്കുക.

∙ പദ്ധതി നടപ്പിലാക്കുന്നതിന് 28 കോടി രൂപയുടെ ഫണ്ട് വകയിരുത്തുക

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama