go

ജിങ്കലാലാ... ഇനി ജങ്ക് ഫുഡില്ലാ പള്ളിക്കൂടം

Idukki News
SHARE

തൊടുപുഴ ∙ ഇതുവരെ സ്കൂളുകളിൽ കുട്ടികളുടെ ഇഷ്ടക്കാരായി നിന്ന ബർഗറും പപ്സിനുമൊക്കെ ഇത് ലാസ്റ്റ് പീരിയഡ് കേന്ദ്ര സർക്കാരിന്റെ ലാസ്റ്റ് ബെല്ലോടുകൂടി ജങ്ക് ഫുഡുകൾ സ്കൂൾ വിടും. സ്കൂൾ വളപ്പിലും 50 മീറ്റർ ചുറ്റളവിലും ജങ്ക് ഫുഡ് വിൽപന തടഞ്ഞതോടെ ജില്ലയിലെ സ്കൂളുകൾ കേന്ദ്രീകരിച്ചുള്ള വലിയ ‘ സ്നാക് ബ്രേക്കുകൾ’ നിലയ്ക്കും.ജില്ലയിലാകെ നാനൂറോളം സ്കൂളുകൾ പ്രവർത്തിക്കുന്നുണ്ട്.

ഇവയുടെയെല്ലാം ചുറ്റുപാടിൽ ഒട്ടേറെ ചെറിയ കടകളും കുട്ടികളെ കാത്ത് തുറന്നുവച്ചിട്ടുണ്ട്. പ്ലാസ്റ്റിക് കൂടിൽ പൊതിഞ്ഞ പുളിമുട്ടായി മുതൽ ബർഗറും സാൻവിച്ചുമെല്ലാം സുലഭം. രാവിലെയും ഉച്ചയ്ക്കും വൈകിട്ടുമുള്ള ഇടവേളകളിലെല്ലാം കുട്ടികൾ കൂട്ടത്തോടെ ഇത്തരം കടകളിലെത്തുന്നത് സാധാരണ കാഴ്ചയാണ്. എന്നാൽ ഇവിടുന്നെല്ലാം കഴിക്കുന്ന ഭക്ഷണം ശരീരത്തിന് യോജിച്ചതാണോ എന്ന് ആരും പരിശോധിക്കുന്നില്ല. സ്കൂൾ അധികൃതർ പോലും കുട്ടികളുടെ ഭക്ഷണ ശീലത്തിൽ ഉപദേശം നൽകുന്നില്ല എന്ന് രക്ഷിതാക്കളും പരാതി പറയുന്നു.

പാരയായി ‘ സ്നാക്ക് ബ്രേക്കുകൾ’

സ്കൂൾ ഇടവേളകളിലും സ്കൂൾ വിട്ടുകഴിഞ്ഞും കൂട്ടുകാരുമൊത്ത് അടുത്തുള്ള കടയിലെത്തി ഒരു പഫ്സ് കഴിക്കാത്ത കുട്ടികളില്ല. മിഠായികളും പൊട്ടറ്റോ ചിപ്സും ഐസ്ക്രീമും കുട്ടികളുടെ ഇഷ്ട വിഭവങ്ങൾ തന്നെ. സ്കൂളുകൾക്ക് സമീപമുള്ള കടകളാണ് മീറ്റ് റോളും പഫ്സും പോലുള്ള പലഹാരങ്ങളുടെ വലിയ ആവശ്യക്കാർ എന്ന് തൊടുപുഴയിലെ പ്രമുഖ ബേക്കറി ജീവനക്കാർ പറയുന്നു. വലിയ ബേക്കറികളിലും പ്രൊഡക്‌ഷൻ യൂണിറ്റിലും ഉണ്ടാക്കുന്ന ഇത്തരം ഭക്ഷണങ്ങൾ എല്ലാ ദിവസവും രാവിലെ കടകളിലെത്തിച്ചു നൽകുകയാണ് പതിവ്.

പൈസ നൽകി വിഷം കഴിക്കണോ  

കുട്ടികളുടെ ഇഷ്ട ആഹാര വിഭവങ്ങൾ കാൻസർ, ഹൃദ്രോഗം, പ്രമേഹം, രക്തസമ്മർദം, പക്ഷാഘാതം തുടങ്ങിയവ വർധിപ്പിക്കുന്നതായി പഠനങ്ങൾ പറയുന്നു. ന്യൂജനറേഷന്റെ ആഹാര സംസ്കാരം തന്നെയാണു പ്രധാന വില്ലനെന്നാണു ഡോക്ടർമാർ പറയുന്നത്. കാലറി കൂടിയ ജങ്ക് ഫുഡ് ആണു പ്രധാന പ്രശ്നം. ഇത് അമിതവണ്ണത്തിനും പലതരം രോഗങ്ങൾക്കും വഴിയൊരുക്കുന്നു.

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama