go

ഇനി ചായയ്ക്ക് കടുപ്പം കൂടും

Idukki News
തേയിലത്തോട്ടം
SHARE

പീരുമേട് ∙ പീരുമേട് താലൂക്കിലെ തേയിലത്തോട്ടങ്ങൾ വീണ്ടും കടുത്ത പ്രതിസന്ധിയിലേക്ക് . ഉൽപാദനത്തിലെ കുറവും മെച്ചപ്പെട്ട വില ലഭിക്കാത്തത് മൂലവും എസ്റ്റേറ്റുകൾ വൻ നഷ്ടത്തിലാണ്. ഈ സാഹചര്യത്തിൽ തോട്ടം നടത്തിപ്പ് ദുഷ്കരമാണെന്നു ചൂണ്ടികാട്ടി എസ്റ്റേറ്റുകളിൽ മുന്നറിയിപ്പ് നോട്ടിസ് വായിച്ചു തുടങ്ങി .

പ്രവർത്തിക്കുന്ന എസ്റ്റേറ്റുകളിൽ പ്രതിമാസം 11മുതൽ 40 ലക്ഷം രൂപ വരെ കടബാധ്യത എന്ന് ഉടമകൾ പറയുന്നു. വരും ദിവസങ്ങളിൽ തൊഴിലാളികളുടെ ശമ്പളം വൈകിയേക്കും . മാസങ്ങളുടെ ശമ്പള കുടിശികയെത്തുടർന്നു തോട്ടം ഉദ്യോഗസ്ഥരും ബുദ്ധിമുട്ടിലാണ്.

പ്രതിസന്ധിയുടെ കാരണങ്ങൾ തേടുമ്പോൾ:കാലാവസ്ഥ വ്യതിയാനം

∙ തോട്ട വ്യവസായം ആരംഭിച്ചതിനു ശേഷം ഇതുവരെ കാണാത്ത തരത്തിൽ കാലാവസ്ഥ മാറിയത് ഉൽപാദനം ഗണ്യമായി കുറച്ചു. ജൂൺ മുതൽ ഒക്ടോബർ വരെ നീണ്ടു നിൽക്കുന്ന കനത്ത മഴ, മാർച്ച് മുതൽ മേയ് വരെ ഉണ്ടായ വരൾച്ച എന്നിവ പച്ചക്കൊളുന്ത് വളർച്ചയെ പൂർണമായും ഇല്ലാതാക്കി . ഏറ്റവും കൂടുതൽ കൊളുന്ത് ലഭിക്കേണ്ട ഏപ്രിൽ, മേയ് മാസങ്ങളിൽ ആണ് . എന്നാൽ കഴിഞ്ഞ വർഷം പ്രതികൂല കാലാവസ്ഥ മൂലം നുള്ളി എടുക്കാൻ പോലും കൊളുന്ത് ലഭിച്ചില്ല.

ഫാക്ടറികൾ കൂട്ടത്തോടെ അടഞ്ഞു

∙ ഉൽപാദന ചെലവിനെക്കാൾ കുറഞ്ഞ വില ചായപ്പൊടിക്കു ലഭിക്കുന്ന അവസ്ഥയിൽ ആണ് പ്രധാനമായും ഫാക്ടറികളിൽ പ്രവർത്തനം നിലച്ചത് . ഭീമമായ വൈദ്യുതി തുക ഉൾപ്പെടെ നൽകി മുന്നോട്ടു പോകാൻ കഴിയാതെ വന്നതോടെ ഒന്നിനു പിറകേ ഒന്നായി ഫാക്ടറികൾ അടഞ്ഞു .

കാലപ്പഴക്കംചെന്ന ചെന്ന ഫാക്ടറികൾക്കു പകരം ആധുനിക ഫാക്ടറികൾ നിർമിക്കാൻ സാമ്പത്തിക പ്രതിസന്ധി മൂലം കഴിയുന്നില്ല . ഇതിനാൽ ഭൂരിപക്ഷം എസ്റ്റേറ്റുകളും പച്ച കൊളുന്ത് കിട്ടുന്ന വിലയ്ക്കു പുറത്ത് നൽകുകയാണ് ചെയ്യുന്നത്. 

തൊഴിലാളികളുടെ കുറവ്

∙ തൊഴിലാളികളുടെ വൻതോതിലുളള കൊഴിഞ്ഞു പോക്ക് മൂലം പച്ച കൊളുന്ത് നുള്ളി എടുക്കാൻ കഴിയുന്നില്ല സമയബന്ധിതമായി നുള്ളി എടുക്കാൻ കഴിയാത്തതിനാൽ ഏക്കറുകണക്കിനു സ്ഥലത്തെ കൊളുന്ത് വെറുതേ വെട്ടി കളയേണ്ടി വരുന്നു .

റൗണ്ട് അനുസരിച്ച് കൊളുന്ത് എടുക്കുന്നതിന് കഴിയാത്തതിനാൽ വിലയിലും വൻ ഇടിവ് .400 പേർ പണി എടുത്തിരുന്ന എസ്റ്റേറ്റിൽ ജോലിക്ക് നിലവിൽ എത്തുന്നവർ നൂറിൽ താഴെ മാത്രം. തൊഴിലാളികളുടെ അഭാവത്തിൽ ഹെക്ടർ കണക്കിന് തോട്ടങ്ങളിൽ നിന്നുളള ഉൽപാദനം ഉപേക്ഷിക്കേണ്ട സ്ഥിതിയാണ്.

തൊഴിലാളികളുടെ താൽപര്യക്കുറവ്

പുറത്തു ജോലിക്ക് പോയാൽ അധിക തുക ലഭിക്കുമെന്നതിനാൽ എസ്റ്റേറ്റ് ജോലിയോട് തൊഴിലാളികൾക്ക് താൽപര്യക്കുറവ്. ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം എത്തിയതിനു ശേഷം മറ്റു ദിവസങ്ങളിൽ പുറം പണിക്കു പോകുന്നത് വ്യാപകമായി . തങ്ങളുടെ ദൈനംദിന ജീവിതം മുന്നോട്ടു പോകണമെങ്കിൽ എസ്റ്റേറ്റിൽ നിന്നു ലഭിക്കുന്ന ആഴ്ച ചെലവു കാശ് കൊണ്ടു തികയാതായി . ഈ സാഹചര്യമാണ് തങ്ങളെ 

പുറത്ത് ജോലിക്കു പോകുവാൻ നിർബന്ധിതരാക്കുന്നതെന്നു തൊഴിലാളികൾ പറയുന്നു . ആനുകൂല്യങ്ങൾ യഥാസമയം  സമയം ലഭിക്കുന്നില്ല. മാത്രമല്ല വിരമിച്ച തൊഴിലാളികൾക്ക് നൽകേണ്ട ഗ്രാറ്റുവിറ്റി മുടങ്ങി . ഇതിനു പുറമേ പുതിയ തലമുറകൾക്ക് തോട്ടം ജോലിയോടുള്ള വിമുഖത കാരണം ഇവർ മറ്റു മേഖലകളിലേക്ക് പോകുന്നു. 

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama