go

ദൃശ്യം സിനിമയെ അനുസ്മരിപ്പിച്ച് കൊലപാതകം മറയ്ക്കാൻ ശ്രമം

Idukki News
മൃതദേഹം കുഴിച്ചിട്ട സ്ഥലത്ത് നിന്നും മണ്ണ് നീക്കുന്നു.
SHARE

രാജകുമാരി ∙  എല്ലാ സിനിമകളും കാണുന്ന വസീം റിജോഷിന്റെ മൃതദേഹം ഒളിപ്പിക്കാൻ ശ്രമിച്ചത് ദൃശ്യം  സിനിമയിലെ  രംഗത്തെ അനുസ്മരിപ്പിക്കുന്നതായിരുന്നു. ഫാമിലെ ഒരു പശു കുട്ടി ചത്തു എന്നും താൻ അതിനെ ചെറിയ കുഴിയിൽ ഇട്ട് മൂടി എന്നും സമീപവാസിയായ മണ്ണുമാന്തി ഓപ്പറേറ്ററോട് കഴിഞ്ഞ 2 ന് വസീം പറഞ്ഞിരുന്നു.

കുഴി മുഴുവൻ മൂടി മേൽ ഭാഗം ഉറപ്പിച്ചില്ലെങ്കിൽ നായ്ക്കൾ പശു കുട്ടിയുടെ ജഡം മാന്തി എടുക്കും, അതു കൊണ്ട് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് സമീപത്തെ മൺ തിട്ടയും ഇടിച്ചു നിരത്തി കുഴി നികത്തണം എന്ന് വസീം ഓപ്പറേറ്ററോട് ആവശ്യപ്പെട്ടു. ഇത് അനുസരിച്ച് അന്ന് പകൽ മണ്ണ് മാന്തി യന്ത്രം എത്തിച്ച് കുഴി മുഴുവൻ മൂടിയിരുന്നു. ഇതിന്റെ കൂലിയും വസീം നൽകി. 

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama