go

കല്ലാർ സൈറൺ, കല്ലാർ സൈറൺ കേൾക്കുന്നില്ല.. കേൾക്കുന്നില്ല

Idukki News
കല്ലാർ ഡാമിൽ സ്ഥാപിച്ച സൈറൺ
SHARE

നെടുങ്കണ്ടം ∙ കല്ലാർ  ഡാമിൽ സ്ഥാപിച്ച സൈറണ്  ശബ്ദം കുറവ്. കല്ലാർ ഡാം സ്ഥിതി ചെയ്യുന്ന പ്രദേശത്തിന്റെ  ഭൂമി ശാസ്ത്രപരമായ പ്രത്യേകത പരിഗണിച്ച് കൂടുതൽ ശക്തിയുള്ള സൈറൺ ഘടിപ്പിക്കണോ എന്നു പരിശോധിക്കുമെന്നു കെഎസ്ഇ ബി.  ജില്ലയിലെ 3 ഡാമുകളിൽ പുതുതായി സ്ഥാപിച്ച സൈറണുകളുടെ ട്രയൽ റൺ നടത്തിയപ്പോഴാണ് കല്ലാർ ഡാം പരിസരത്തു മാത്രം ശബ്ദം മുഴങ്ങി കേട്ടത്. നെടുങ്കണ്ടം മേഖലയിലടക്കം ശബ്ദം എത്തിയില്ല. 

ചൊവ്വാഴ്ച രാവിലെ 9.30ന് ചെറുതോണി ഡാമിലും 12.30ന് ഇരട്ടയാർ ഡാമിലും 4.45 ന് നെടുങ്കണ്ടം കല്ലാർ ഡാമിലുമാണ് സൈറണുകളുടെ  ട്രയൽ റൺ നടത്തിയത്. എന്നാൽ കല്ലാർ ഡാമിലെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും, ചുറ്റും ഉയർന്ന മലകളും നിൽക്കുന്നതിനാൽ ശബ്ദം നെടുങ്കണ്ടം ടൗൺ അടക്കമുള്ള സ്ഥലത്തേക്ക് എത്തിയില്ല എന്നാണ് നിഗമനം. ഈ സാഹചര്യത്തിലാണു ശക്തിയേറിയ സൈറൺ സ്ഥാപിക്കാൻ നീക്കം.

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ അനുസരിച്ചാണ് 3 ഡാമുകളിലും സൈറനുകൾ സ്ഥാപിച്ചത്. എറണാകുളത്തെ കൊച്ചിൻ ഫയർ ടെക് കമ്പനിക്കായിരുന്നു നിർമാണച്ചുമതല.77000 രൂപ ചെലവിലാണ് ഓരോ സൈറനുകളും സ്ഥാപിച്ചത്. സർക്കിൾ മോഷൻ സൈറനുകളാണ് മൂന്നിടത്തും സ്ഥാപിച്ചത്. മുൻ വർഷങ്ങളിൽ മഴയിൽ  പേമാരിയിലും ഡാമുകൾ തുറന്നു വിട്ടപ്പോൾ സൈറനുകളുടെ അഭാവം അറിയിപ്പുകൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. അടിയന്തര

ഘട്ടങ്ങളിൽ ഡാമുകൾ തുറന്നു വിട്ടപ്പോൾ ജനങ്ങളിലേക്ക് അറിയിപ്പ് എത്തിക്കാൻ മാർഗം ഇല്ലാതിരുന്ന  സാഹചര്യവും ഉണ്ടായി. കല്ലാർ ഡാം കഴിഞ്ഞവർഷം തുറന്നപ്പോൾ നിരവധി പേർക്കാണ് കൃഷിനാശവും വളർത്തുമൃഗങ്ങൾ ഉൾപ്പെടെയുള്ളവ ഒലിച്ചു പോകുന്ന സംഭവങ്ങളും ഉണ്ടായത്.ഇതിനെ തുടർന്നാണ് ദുരന്ത നിവാരണ അതോറിറ്റി കെഎസ്ഇബിയോട് സൈറണുകൾ സ്ഥാപിക്കാൻ ആവശ്യപ്പെട്ടു. 5 കിലോമീറ്റർ ദൂരം വരെ മുന്നറിയിപ്പ് നൽകുവാൻ ശേഷിയുള്ളതാണ്  സ്ഥാപിച്ച സൈറണുകൾ. എന്നാൽ ട്രയൽ റണിൽ 2 കിലോമീറ്ററിൽ താഴെ മാത്രമാണു ശബ്ദം എത്തിയതെന്നും ആരോപണം ഉയർന്നു.

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama